കൊച്ചി: മരടിലെ ഫ്ളാറ്റ് ഉടമകൾക്ക് നീതി ഉറപ്പാക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാർ ഇരയ്ക്കൊപ്പമോ വേട്ടക്കാരനൊപ്പമോയെന്ന് അദ്ദേഹം ചോദിച്ചു. മരടലിലെ ഫ്ളാറ്റുകൾ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സബ് കമ്മിറ്റി റിപ്പോർട്ട് ഉടൻ സർക്കാർ പിൻവലിക്കണം. റിപ്പോർട്ട് തെറ്റിയെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.