പുൽപ്പള്ളി: കടപുഴകിയ മരത്തിനിടയിൽപ്പെട്ട കാൽനട യാത്രക്കാരൻ അദ്ഭുതകരമായി രക്ഷപ്പെട്ടു.
ചെറ്റപ്പാലം നീറന്താനത്ത് കുഞ്ഞുമോനാണ്(61)തലനാരിഴയ്ക്കു രക്ഷപ്പെട്ടത്. ഇന്നലെ രാവിലെ 11ഓടെ ചെറ്റപ്പാലത്താണ് സംഭവം.
വഴിയോരത്തെ വാകയാണു കടപുഴകിയത്. കുഞ്ഞുമോൻ മരത്തിനടിയിൽപ്പെട്ടുവെന്നാണു കണ്ടുനിന്നവർ കരുതിയത്.
സമീപത്തെ കടകളിൽനിന്നു രക്ഷാപ്രവർത്തനത്തിനായി ഓടിയെത്തിയവർക്കു കുഞ്ഞുമോനു പരിക്കില്ലെന്നു ബോധ്യപ്പെട്ടപ്പോഴാണ് ആശ്വാസമായത്.
മരത്തിന്റെ ശിഖരങ്ങൾ തട്ടി കുഞ്ഞുമോന്റെ കുടയുടെ രണ്ടു കന്പികൾ പൊട്ടി. മരം ചായുന്നതായി തോന്നി നടത്തത്തിനു വേഗതകൂട്ടിയതാണ് രക്ഷയായത്.
രക്ഷപ്പെട്ടത് ദൈവാനുഗ്രഹംകൊണ്ടാണെന്ന് ചെറ്റപ്പാലം സെന്റ് മേരീസ് ദേവാലയത്തിലെ ശുശ്രൂഷകനായ കുഞ്ഞുമോൻ പറഞ്ഞു.