കൊച്ചി: മറൈൻഡ്രൈവിൽ ഒന്നിച്ചിരുന്ന ആണ്‍കുട്ടികൾക്കും പെണ്‍കുട്ടികൾക്കും നേർക്ക് ശിവസേനാ പ്രവർത്തകരുടെ സദാചാര ഗുണ്ടായിസം. ഒന്നിച്ചിരുന്നവരെ ശിവസേന പ്രവർത്തകർ ചൂരൽകൊണ്ട് അടിച്ചു. എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനു തൊട്ടടുത്തായിരുന്നു സംഭവം. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയപ്പോഴേയ്ക്കും ശിവസേനാ പ്രവർത്തകർ കടന്നുകളഞ്ഞു.
മറൈൻ ഡ്രൈവിൽ സദാചാര വിരുദ്ധ പ്രവർത്തനം നടത്തുന്നെന്ന് ആരോപിച്ചാണ് ശിവസേനാ പ്രവർത്തകർ ഗുണ്ടായിസം നടത്തിയത്. ശിവസേനാ പ്രവർത്തകർക്കെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.