മുട്ട ഭക്ഷിക്കുവാന്‍ ശ്രമിച്ച പാമ്പിനെ മരം കൊത്തി തുരത്തുന്നിന്റെ ദൃശ്യങ്ങള്‍ പുറത്ത്. 11 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പെറുവില്‍ നിന്നും പകര്‍ത്തിയ ദൃശ്യങ്ങള്‍ ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത് നന്ദയാണ് ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്.
മരത്തിലെ പൊത്തില്‍ ഇരിക്കുന്ന മുട്ട എടുക്കുവാൻ ശ്രമിച്ച പാമ്പിനെ കൊത്തി തുരത്താനാണ് മരം കൊത്തി ശ്രമിച്ചത്. പാമ്പ് തിരിച്ച് ആക്രമിക്കുമ്പോള്‍ പതറി പോകുന്ന മരം കൊത്തി വീണ്ടും തിരികെ വന്ന് ചുണ്ട് കൊണ്ട്പാമ്പിനെ ആക്രമിച്ചു.
ഈ പോരാട്ടത്തിൽ ആരാണ് വിജയിച്ചതെന്ന് വ്യക്തമല്ല. ഇസ്രയേലി ടൂറിസ്റ്ററായ അസ്സാഫ് അദ്മോനിയാണ് 2009ല്‍ ഈ ദൃശ്യങ്ങള്‍ പെറുവില്‍ വച്ച് പകര്‍ത്തിയത്. സംഭവം ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്.