തിരുവനന്തപുരം: മോഹന്‍ലാല്‍ നായകനായ ബിഗ് ബജറ്റ് സിനിമ “മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ തിയറ്റർ റിലീസില്ല. ഒടിടിയിൽ സിനിമ റിലീസ് ചെയ്യും.
ആന്റണി പെരുമ്പാവൂരും ഫിയോക്കുമായി ഫിലിം ചേംബര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് തിയറ്റർ റിലീസ് മുടങ്ങിയത്.
വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ തിയറ്റര്‍ ഉടമകളും ആന്റണി പെരുമ്പാവൂരും തയാറാകാതെ വന്നതോടെ ചര്‍ച്ച പരാജയപ്പെട്ടു.
ആമസോൺ പ്രൈമിലൂടെയാകും ചിത്രം റിലീസ് ചെയ്യുക. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.
100 കോടിക്കടുത്ത് ചെലവഴിച്ച് നിർമിച്ച ചിത്രം സംവിധാനം ചെയ്തത് പ്രിയദർശനാണ്.
രണ്ട് വർഷംകൊണ്ടാണ് ചിത്രീകരണം പൂർത്തിയായത്. 2020 മാർച്ച് 26–ന് ആദ്യം റിലീസ് തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് മൂലം മാറ്റി വയ്ക്കപ്പെട്ടു.
ആന്റണി പെരുമ്പാവൂർ ഫിയോക്കിൽ നിന്നും രാജിവച്ചു
കൊച്ചി: തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിൽ നിന്നും നിർമാതാവ് ആന്റണി പെരുമ്പാവൂർ രാജിവെച്ചു.
സംഘടനാ അധ്യക്ഷനായ ദിലീപിന് ആന്റണി പെരുമ്പാവൂർ രാജി കൈമാറി. മോഹൻലാൽ ചിത്രം മരയ്ക്കാറിന്റെ റിലീസുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കിടെയാണ് ആന്റണി പെരുമ്പാവൂരിന്റെ രാജി.
ഫിയോക്ക് വൈസ് ചെയർമാനാണ് ആന്റണി പെരുമ്പാവൂർ. ഇന്ന് ഉച്ചയ്ക്ക് ഫിയോക്കിന്റെ യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് ആന്റണി പെരുമ്പാവൂർ രാജിക്കത്ത് കൈമാറിയത്.