സ്വന്തം ലേഖകന്‍
കോഴിക്കോട്: മോഹന്‍ലാല്‍ -പ്രിയദര്ശന് ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ അറബികടലിന്റെ സിംഹം എന്ന ചിത്രം തിയറ്ററുകളില്‍ എത്താനുള്ള സാധ്യത പൂര്‍ണമായും ഒഴിവാകാതിരിക്കാന്‍ മന്ത്രി ഇടപെടുന്നു.
മന്ത്രി സജിചെറിയാന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂരുമായും തിയറ്റര്‍ ഉടമകളുമായി ചര്‍ച്ച നടത്തും.
മരക്കാര്‍ തിയറ്ററുകളില്‍ തന്നെ റിലീസ് ചെയ്യേണ്ടത് സിനിമാ വ്യവസായത്തിന് വളരെ അത്യാവശ്യമാണെന്ന തിരിച്ചറിവിലാണ് സര്‍ക്കാര്‍.
നാളെ രജനീകാന്ത് ചിത്രം അണ്ണാത്തെ തിയറ്ററുകളില്‍ എത്താനിരിക്കേയാണ്. തിയറ്ററുകള്‍ക്ക് അണ്ണാത്തെ എന്ന ചിത്രം നല്കുന്ന ഉണര്‍വ് ചെറുതല്ല.
വ്യാപക റിലീസാണ് അണ്ണാത്തെ ലക്ഷ്യം വയ്ക്കുന്നത്. ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര ഉള്‍പ്പെടെ അണിനിരക്കുന്ന ചിത്രം വര്‍ഷങ്ങള്‍ക്ക് ശേഷം തിയറ്ററുകളെ ജനസമുദ്രമാക്കുമെന്നാണ് കരുതപ്പെടുന്നത്.
ഈ സാഹചര്യത്തില്‍ ഇതേ ഓളം നിലനിര്‍ത്താന്‍ മരക്കാര്‍ പോലുള്ള മലയാളചിത്രം തിയറ്ററില്‍ എത്തേണ്ടത് അത്യാവശ്യമാണ്. ഈ ഒരു തിരിച്ചറിവ് കൂടിയാണ് സര്‍ക്കാരിനുള്ളത്.
നിലവില്‍ ചിത്രം തിയറ്ററുകളില്‍ തന്നെ റിലീസ് ചെയ്യണമെന്നാണ് സംവിധായകന് പ്രിയദര്ശന് ഉള്‍പ്പെടെയുള്ളവരുടെ ആഗ്രഹം.
എന്നാല്‍ ഒടിടിയില്‍ റിലീസ് ചെയ്യുന്ന കാര്യത്തില്‍ മുന്‍നിലപാടില്‍ നിന്നും ആന്റണി പെരുമ്പാവൂര്‍ അയഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.
നിലവില്‍ മലയാള സിനിമ തര്‍ക്കത്തില്‍ നില്ക്കുമ്പോള് ഇതരഭാഷാചിത്രങ്ങള്‍ പണം വാരിപോകുന്ന അവസ്ഥയാണ് വരാനിരിക്കുന്നതെന്ന ആശങ്കയും ഉണ്ട്.