ഇരിട്ടി: നട്ടുവളര്‍ത്തിയ തണല്‍മരത്തെ സംരക്ഷിച്ചും, മൂന്നാം ജന്മദിനം ആഘോഷിച്ചും ഡിവൈഎഫ്ഐ പ്രവര്‍ത്തകർ. മുണ്ടയാംപറമ്പില്‍ റോഡരികില്‍ നട്ടു വളര്‍ത്തിയ തണല്‍ മരത്തേയാണ് പരിസ്ഥിതിദിനാചരണത്തിൽ അലങ്കരിക്കുകയും, മരചുവട്ടില്‍ വച്ച് കേക്ക് മുറിച്ച് സന്തോഷം പങ്കിടുകയും ചെയ്തത്.
മേഖലയില്‍ വൃക്ഷതൈകള്‍ നടുകയും ചെയ്തു. ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ പി.ആര് രാജേഷ്, ബബില്ബാബു, എം.വിജിൽ, പി.ആര് അരുണ്‍, സി.ജി രഞ്ജിത്, സി.ബി. വിനീഷ്, പി. ഷൈജു, എൻ.ബി വിഷ്ണു തുടങ്ങിയവര്‍ നേതൃത്വം നല്കി.