ആലത്തൂർ: ദേശീയ മൈതാനിയിലെ പക്ഷിസങ്കേതമായ ആൽമരങ്ങളെ നശിപ്പിക്കുന്ന വിധം നിർമ്മാണ പ്രവൃത്തികൾ നടത്താനുള്ള എംഎൽഎ യുടെ നീക്കം പ്രതിഷേധത്തിനിടയാ ക്കുന്നു. മൈതാനിയിലെ പക്ഷിസങ്കേതമായ ആൽമരങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതി സംരക്ഷണപ്രവർത്തകർ ബാനർകെട്ടിയാണ് പ്രതിഷേധിച്ചത്.
മൈതാനിയിൽ ഓപ്പണ്‍ എയർ സ്റ്റേഡിയം നിർമ്മിക്കുന്നതായി അറിയാൻ കഴിഞ്ഞിരുന്നു. അതിന് മരത്തിന്റെ ഒരു ഭാഗവും മുറിക്കുകയില്ലെന്ന് എംഎൽഎ ഉറപ്പും നൽകിയതാണ്. അത് ലംഘിച്ചാണ് മൈതാനിയിയിലെ ആൽമരങ്ങളുടെ വലിയ കൊന്പുകൾ വെട്ടിമാറ്റിയത്. ഇതാണ് പ്രതിഷേധത്തിനിടയാക്കിയത്. റവന്യൂ പുറന്പോ ക്കാണ് ദേശീയ മൈതാനം. അവിടുത്തെ ആൽമരങ്ങളുടെ തണലിൽ പകൽ വാഹനങ്ങൾ നിർത്തുകയും, ആളുകൾ വിശ്രമിക്കുകയും, രാത്രിയായാൽ ആയിരകണക്കിന് പക്ഷികളുടെ ആവാസകേന്ദ്രവുമാണ് മൈതാനം.
ആലത്തൂർ താലൂക്കാശുപത്രിയിലേ ക്കുള്ള റോഡും മൈതാനത്തിന്റെ വശത്തുകൂടിയാണുള്ളത്. കോടതി ഉൾപ്പെടെയുള്ള സർക്കാർ ഓഫീസുകളുടെ സമീപത്താണ് മൈതാനമെന്നതിനാൽ ഉച്ചഭാഷിണി ഉപയോഗിച്ചുള്ള പൊതുപരിപാടികൾ രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ ഈ ഭാഗത്ത് കോടതി നിരോധിച്ചിട്ടുള്ളതാണ്. അങ്ങിനെയുള്ളിടത്ത് എന്തിനാണ് സ്റ്റേഡിയമെന്ന ചോദ്യവും ഉയരുന്നുണ്ട്.
മൈതാനം നിലവിലുള്ള രീതിയിൽ ഉപയോഗിക്കുന്നതിന് ഒരു വിഷമവു മില്ലെന്നിരിക്കെ നിർമ്മാണ പ്രവർത്തികൾ എന്തിനെന്ന ചോദ്യവുമുയർന്നിട്ടുണ്ട്. താലൂക്ക് ഓഫീസ് വളപ്പിൽ സർവ്വേ ഓഫീസ്, പോലീസ് സ്റ്റേഷൻ,റോഡിനു എതിർവശത്തെ സ്വകാര്യ വ്യക്തിയുടെയും കെട്ടിടങ്ങൾക്ക്ഭീഷണി ഉയർ ത്തി നിൽക്കുന്ന വാകമരത്തിന്റെ കൊന്പുകൾ മുറിക്കാൻ അനുമതി നൽകാത്തവരാണ് പക്ഷികളുടെ ആവാസ കേന്ദ്രത്തെ തകർക്കാൻ കൂട്ടുനിന്നത്.