തൃശൂർ: വിലങ്ങൻകുന്നിൽ മുഖ്യമന്ത്രിയും സുഗതകുമാരി ടീച്ചറും അഴീക്കോട് മാഷുമൊക്കെ നട്ട മുപ്പത് മരങ്ങൾ മുറിച്ചു മാറ്റിയതായി കണ്ടെത്തി. അപൂർവ ആയുർവേദ മരുന്നുകൾക്കുള്ള മരങ്ങൾ ഉൾപ്പെടെയാണ് മുറിച്ച മാറ്റിയ നിലയിൽ കണ്ടെത്തിയത്.
ജില്ലാ ടൂറിസം പ്രൊമോഷൻ കൗണ്‍സിലിന്റെ ഉടമസ്ഥതയിലുള്ള മരങ്ങൾ മുറിച്ചു മാറ്റിയത് ആരാണെന്ന് കണ്ടെത്തണമെന്നാവശ്യപ്പെട്ട് തോമസ് പാവറട്ടി കളക്ടർക്ക് പരാതി നൽകി. തൊട്ടടുത്ത് ലൈൻ പോകുന്നുണ്ടെങ്കിലും ഇലക്ട്രിസിറ്റി ഡിപ്പാർട്ടമെന്റ് കൊന്പുകളല്ലാതെ മരം ഒന്നടങ്കം മുറിക്കാറില്ലെന്ന് വ്യക്തമാക്കി.