ജീവനുവേണ്ടി ഒരു തൈ നടാം..! മാ​ന്നാ​ർ ഓ​ട്ടോ​സ്റ്റാ​ൻ​ഡി​ലെ മ​രം സാമൂഹ്യവിരുദ്ധർ ഉ​ണ​ക്കി; പ​ക​രം തൈ ​ന​ട്ടു ആ​ഴ്ച​മ​രം പ്ര​വ​ർ​ത്ത​ക​ർ


മാ​ന്നാ​ർ:​ ഓ​ട്ടോ​സ്റ്റാ​ൻ​ഡി​നോ​ട് ചേ​ർ​ന്ന് പ​ട​ർ​ന്നുപ​ന്ത​ലി​ച്ച് നി​ന്നി​രു​ന്ന പേ​ര സാ​മൂ​ഹിക​വി​രു​ദ്ധ​ർ രാ​സ പ​ദാ​ർ​ത്ഥ​ങ്ങ​ൾ ഉ​പയോഗി​ച്ച് ഉ​ണ​ക്കി.​ധാ​ര​ളം കാ​യ്ഫ​ല​ത്തോ​ടെ ത​ണ​ലേകി നി​ന്നി​രു​ന്ന ഈ​ മ​രം ഉ​ണ​ക്കി​യ​തി​നെ​തിരേ വ്യാ​പ​ക പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​ർ​ന്ന​ത്.

ന​വ മാ​ധ്യ​മ​ങ്ങ​ൾ ഇ​ത് ഏ​റ്റെ​ടു​ത്ത​തോ​ടെ​യാ​ണ് ചെ​ട്ടി​കു​ള​ങ്ങ​ര കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന് ആ​ഴ്ച​മ​രം പ്ര​വ​ർ​ത്ത​ക​രു​ടെ ശ്ര​ദ്ധ​യി​ൽ സം​ഭ​വം എ​ത്തി​യ​ത്.​ ഒ​രാ​ഴ്ച​യി​ൽ ഒ​രു മ​ര​മെ​ങ്കി​ലും ന​ട്ട് സം​ര​ക്ഷി​ക്ക​ണ​മെ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​ന​യാ​ണ് ആ​ഴ്ച​മ​രം.​

ഈ സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ക​ർ മാ​ന്നാ​റി​ൽ എ​ത്തി ​ഉ​ണ​ങ്ങി​യ മ​ര​ത്തോ​ടു ചേ​ർ​ന്ന് പേരത്തൈ ന​ടു​ക​യും ചെ​യ്തു.​ആ​ഴ്ച​മ​രം പ്ര​വ​ർ​ത്ത​കു​ടെ സാന്നിധ്യ​ത്തി​ൽ ഓ​ട്ടോ തൊ​ഴി​ലാ​ളി ആ​ർ.മു​ര​ളി മ​രം ന​ട്ടു.​

സ​ജി​ത് സം​ഘ​മി​ത്ര,സു​രേ​ഷ്കു​മാ​ർ,ഗോ​പ​ൻ ഗോ​പി​നാ​ഥ്,സി​നു മാ​ങ്കാം​കു​ഴി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.​ ജീ​വേ​നോ​ടെ ക​രി​ച്ചുക​ള​ഞ്ഞ പേ​ര​മ​ര​ത്തി​ന് ആ​ന്ത്യാ​ഞ്ജ​ലി,ജീ​വ​നു​വേ​ണ്ടി ഒ​രു തൈ ​ന​ടാം എ​ന്ന ബോ​ർ​ഡും മ​ര​ത്തി​ൽ ആ​ഴ്ച​മ​രം പ്ര​വ​ർ​ത്ത​ക​ർ തൂ​ക്കി​.

Related posts

Leave a Comment