ആലത്തൂർ: താലൂക്ക് ഓഫീസ് വളപ്പിലെ ബസ് സ്റ്റോപ്പിനോട് ചേർന്നുള്ള പതിറ്റാണ്ട് പഴക്കമുള്ളതും ആയിരകണക്കിന് പക്ഷികളുടെ ആവാസ കേന്ദ്രവുമായ തണൽമരങ്ങൾ മുറിക്കാൻ ഉത്തരവ് നൽകിയ ജില്ലാ കളക്ടറുടെ നടപടി വിവാദമായി.
2014ൽ മരംമുറിക്കാൻ നടത്തിയ നീക്കം പ്രതിഷേധ മുയർന്നപ്പോൾ അന്നത്തെ കളക്ടർ നിർത്തിവെച്ച തായിരുന്നു. എന്നാലിപ്പോൾ കളക്ടർ നൽകിയ ഉത്തരവ് പ്രകാരം മരം മുറിക്കൽ നടന്നതാണ് വിവാദമായത്.കടുത്ത വേനലിൽ ദാഹജലം പോലും കിട്ടാതെ പക്ഷികൾ കഷ്ടപ്പെടുന്പോഴാണ്, അവയുടെ ആവാസസ്ഥലം തന്നെ ഇല്ലാതാക്കിയത്.
കൂടാതെ നൂറുകണക്കിനാളുകൾ വന്നു പോകുന്ന താലൂക്ക് ഓഫീസിന് മുന്പിലെ ബസ് സ്റ്റോപ്പിൽ വെയിലേൽക്കാതെ നിന്നിരുന്നതാണ് തകർത്തത്. പത്ര-സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ പ്രതിഷേധം ഉയർന്നെങ്കിലും അധികൃതർ കണ്ണ് തുറക്കാൻ തയ്യാറായിട്ടില്ല.