ചിറ്റൂർ: ആലാംകടവ് കല്യാണപ്പേട്ട പ്രധാന പാതയ്ക്കിരുവശത്തും ഉ ണങ്ങി റോഡിലേക്ക് അതിക്രമിച്ചു നില്ക്കുന്ന വൃക്ഷങ്ങളും ശിഖരങ്ങളും വാഹനസഞ്ചാരത്തിനു അപകടഭീഷണി. കാലവർഷം ആരംഭിക്കുന്നതിനു മുന്പ് റോഡിലേക്ക് വളർന്നുനില്ക്കുന്ന മരക്കൊന്പുകൾ മുറിച്ചു മാറ്റണമെന്ന യാത്രക്കാരുടെ ആവശ്യം അധികൃതർ നടപ്പാക്കാത്തതിൽ പ്രതിഷേധം ശക്തമാണ്.
കാറ്റടിക്കുന്പോൾ മരക്കൊന്പുകൾ ഇടയ്ക്കിടെ പൊട്ടി റോഡിലേക്കു വീഴുന്നതു പതിവാണ്. ഇക്കഴിഞ്ഞ മാസം നർണിയിൽ ബൈക്ക് യാത്രക്കാരന് മരക്കൊന്പ് ശരീരത്തിലേക്ക് പൊട്ടിവീണ് പരിക്കേറ്റിരുന്നു.കന്നിമാരി പള്ളിമൊക്ക് മുതൽ ആലാംകടവ് നിലന്പതിപ്പാലം വ രെ ആറുകിലോമീറ്റർ റോഡ് മൂന്നുകോടിയോളം ചെലവഴിച്ച് വീതികൂട്ടി പുനർനിർമിച്ചിരുന്നു. ഇതോടെ വാഹനങ്ങൾ വൃക്ഷങ്ങൾക്ക് അരികിലൂടെയാണ് സഞ്ചരിക്കുന്നത്.
മുന്പ് കോരിയാർച്ചള്ളയിൽ റോഡിനു ഇടതുവശത്തെ മരക്കൊന്പിലിടിച്ച് ലോറിമറിഞ്ഞ് ഡ്രൈവർ സംഭവസ്ഥലത്തു മരിച്ചിരുന്നു.പള്ളിമൊക്കിനു സമീപത്തു മരംകടപുഴകി റോഡിലേക്കു വീണ് അഞ്ചുമണിക്കൂറോളം ഗതാഗതം തടസപ്പെട്ടിരുന്നു. സ്ഥലത്തെ നാലു ഇലക്ട്രിക് പോസ്റ്റുകളും പൊട്ടിവീണു. ശക്തമായ മഴയിൽ പുലർച്ചെ രണ്ടിന് മരംവീണതും യാത്രക്കാരില്ലാതിരുന്നതും വൻദുരന്തം ഒഴിവാക്കി.
റോഡ് വികസനം നടത്തിയതോടെ മീനാക്ഷിപുരം, മൂലക്കട, നെല്ലിമേട്, കന്നിമാരി, പാപ്പൻച്ചള്ള ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽനിന്നും താലൂക്ക് ആ സ്ഥാനത്തേക്ക് ആലാംകടവു വഴിയാണ് പതിവു യാത്ര. കാലവർഷം ശക്തമാകുന്നതിനുമുന്പ് അപകടാവസ്ഥയിലുള്ള മരക്കൊന്പുകൾ മുറിച്ചു മാറ്റണമെന്നാണ് യാത്രക്കാരും നാട്ടുകാരും ആവശ്യപ്പെടുന്നത്.