മാരാമണ്‍: വൈകുന്നേരം ആറിനുശേഷം മാരാമണ്‍ കണ്വൻഷൻ നഗറിലേക്കു സ്ത്രീകളെ പ്രവേശിപ്പിക്കാറില്ല. പതിറ്റാണ്ടുകളായി തുടരുന്ന പാരന്പര്യമാണിത്.6.30നാരംഭിക്കുന്ന യോഗവും പുരുഷൻമാർക്ക് മാത്രമായി ക്രമീകരിച്ചിട്ടുള്ളതാണ്. ഇന്നു മുതൽ ശനിവരെ വൈകുന്നേരം യോഗങ്ങളുണ്ടാകും.
കണ്വൻഷൻ നഗറിലെ സ്റ്റാളുകളിലും മറ്റും നിയോഗിക്കപ്പെട്ടിരിക്കുന്ന വനിതകളും ആറിനു മുന്‍പായി മണൽപ്പുറത്തുനിന്നു പോയിരിക്കും. സ്വയം അച്ചടക്കത്തിലൂടെ ശ്രദ്ധേയമായ മാരാമണ്‍ കണ്‍വൻഷന്റെ പ്രത്യേകതകളിലൊന്നാണ് വനിതകൾ രാത്രിയോഗത്തിൽ നിന്നു വിട്ടുനിൽക്കുന്നത്.