തിരുവനന്തപുരം: പരിസ്ഥിതി ദിനത്തിൽ വിദ്യാർഥികൾക്കു നൽകിയ വൃക്ഷതൈകൾ വനഭൂമിയിൽ നട്ടതിന്റെ പേരിൽ വിദ്യാർഥികളുടെ മാതാപിതാകൾക്കു ഭീഷണി. പാലോട് അക്കേഷ്യ നടാൻ ഒരുക്കിയ വനഭൂമിയിലാണ് വിദ്യാർഥികൾ മരം നടത്. ഇവിടെ മറ്റുള്ളവർക്കു മരങ്ങൾ നടാൻ അനുവാദമില്ലെന്നു വനംവകുപ്പ് അറിയിച്ചു. കുട്ടികളുടെ മാതാപിതാക്കളെ അറസ്റ്റു ചെയ്യുമെന്നും അധികൃതർ ഭീഷണിപ്പെടുത്തി. പത്തിൽ താഴെ മരങ്ങളാണ് കുട്ടികൾ നട്ടത്.
അതേസമയം വനഭൂമിയിൽ മരം നടാൻ വനംവകുപ്പിനാണ് അധികാരമെന്നു മന്ത്രി കെ. രാജു പറഞ്ഞു. അക്കേഷ്യ മരങ്ങൾ നടുന്നത് പൂർണമായും നിരോധിച്ചിട്ടില്ലെന്നും വ്യവസായ ആവശ്യങ്ങൾക്കു അക്കേഷ്യ മരങ്ങൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. പാലോട് എന്താണ് സംഭവിച്ചതെന്നു പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.