കുളത്തൂപ്പുഴ : തിരുവനന്തപുരംചെങ്കോട്ടഅന്തർസംസ്ഥാന പാതയിൽ കല്ലുവെട്ടാംകുഴി സ്ഥലത്ത് പുറമ്പോക്ക് നിവാസികളെ ഒഴിപ്പിച്ചശേഷം അവിടെനിന്ന മരംമുറിച്ചുകടത്തിയ സംഭവത്തിൽ റവന്യൂവകുപ്പ് അന്വേഷണം തുടങ്ങി. മരം മുറിച്ചു കടത്തുക വഴി സർക്കാറിനു നഷ്ടം വരുത്തിയെന്ന ആരോപണവുമായി നാട്ടുകാർ രംഗത്തെത്തിയതോടെയാണ് ് അന്വേഷിക്കാൻ താലൂക്ക് തഹസിൽദാരുടെ നേതൃത്വത്തിൽ റവന്യൂ സംഘമെത്തിയത്.
ഇതിനു മുൻപും മരം മുറിക്കാൻ ശ്രമമുണ്ടായി .നാട്ടുകാർ വിവരം നൽകിയതിന്റ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി തഹസിൽദാർ രാജേന്ദ്രൻ പിള്ളയുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി അനുമതിയില്ലാതെ മരംമുറിക്കാൻ പാടില്ലെന്ന നിർദേശം നൽകി. ഇതിനു പിന്നാലെ യാണ് സ്വകാര്യ വ്യക്തി മരം മുറിച്ച് കടതത്തിയത്.
മരം നിന്നിരുന്നസഥലം സംബന്ധിച്ച് സർവേ സ്കെച്ചും രേഖകളും ലഭ്യമല്ലെന്ന കാരണം പറഞ്ഞെങ്കിലും മരം മുറിക്കാൻ അനുമതി നൽകിയിട്ടില്ലെന്നാണ് മരാമത്ത് റോഡ്സ് വിഭാഗം പറയുന്നത് ഉദ്യോഗസ്ഥതലത്തിലെ ഒത്തു കളിയാണ് മരംമുറിക്കാൻ ഇടയാക്കിയതെന്ന് നാട്ടുകാർ പറയുന്നു.
നാട്ടുകാർ ശക്തമായതോടെ സ്ഥലത്തെത്തിയതഹസിൽദാർ സംഭവം സംബന്ധിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ വില്ലേജ് ‘ഓഫിസറോട് ആവശ്യപ്പെട്ടു. റിപ്പോർട്ട് ലഭിച്ചേ ശേഷം നടപടി ഉണ്ടാകുമെന്ന് അദേഹം പറഞ്ഞു