ചിറ്റൂർ: കൊഴിഞ്ഞാന്പാറ നാട്ടുകൽ റോഡിൽ ചരിഞ്ഞു നിൽക്കുന്ന പുളിമരം നിലംപതിക്കാവുന്ന നിലയിലാ ണുള്ളത്. കണ്ണൻമേട് ,പുത്തൻ പാതയ്ക്കു സമീപമാണ് അന്പതു വർഷത്തിൽ കൂടുതൽ പഴക്കമുള്ള വൃക്ഷം റോഡിലേക്ക് ചരിഞ്ഞു നിൽക്കുന്ന ത്. ഇതിനടിയിലൂടെയാണ് ഇലക്ടിക് ലൈൻ പോവുന്നത്.
കൊഴിഞ്ഞാന്പാറ -ചിറ്റൂർ പ്രധാന പാതയെന്നതിനാൽ യാത്രാ വാഹനങ്ങൾ ഇടതടവില്ലാതെ സഞ്ചരിക്കുന്ന പ്രധാന പാതയാണിത്. മരം റോഡിലേക്കു വീണാൽ വലിയ അപകട സാധ്യതയുണ്ട്. നാട്ടുകൽ ഇലക്ട്രിക് സെക്ഷൻ ഓഫീസിനു അര കിലോമീറ്റർ ദൂരപരിധിയിലാണ് മരം നിൽക്കുന്നത്.
ഇക്കൊല്ലം കാലവർഷം ആരംഭിച്ചതുമുതൽ കൊഴിഞ്ഞാന്പാറ മേഖലയിൽ നിരവധി സ്ഥലങ്ങളിൽ മരങ്ങൾ വീണ് അറുപതോളം ഇലക്ടിക് പോസ്റ്റുകൾ പൊട്ടിയിരുന്നു.ഇവ പുനസ്ഥാപിക്കാൻ ദിവസങ്ങളോളം വേണ്ടിവന്നിരുന്നു. ഗതാഗത തടസ്സമുണ്ടായതിനൊപ്പം ഇലക്ട്രിക് പോസ്റ്റ് തകർന്നതിനാൽ പല സ്ഥല ത്തും ദിവസങ്ങളോളം കുടിവെള്ള വിതരണവും തടസ്സപ്പെട്ടിരുന്നു.
റോഡ് വക്കത്ത് അപകടാവസ്ഥയിലുള്ള മരങ്ങൾ വൈദ്യുതി വകുപ്പ് അധികൃതർ കണ്ടെത്തി പൊതുമരാമത്ത് മേധാവികളെ ബോധ്യപ്പെടുത്തി മുറിച്ചു മാറ്റാൻ കഴിയാത്തതാണ് ഇപ്പോഴുള്ള ദുരവസ്ഥയ്ക്കു കാരണമായിരിക്കുന്നത്. കൊഴിഞ്ഞാന്പാറ വണ്ണാമട അഞ്ചാമൈൽ, ഗോപാലപുരം, നാട്ടുകൽ, അത്തിക്കോട് ,മേനോൻ പാറ, കോഴിപ്പാറ ഉൾപ്പെടെ സ്ഥലങ്ങളിൽ കാലപ്പഴക്കം മുലം ദുർബലാവസ്ഥയിൽ നിലംപതിക്കാവുന്ന നിലയിൽ നിരവധി മരങ്ങൾ നിൽക്കുന്നുണ്ട്.
അടിയന്തരമായി പൊതുമരാമത്ത് അധികൃതർ പരിശോധന നടത്തി അപകട ഭീഷണിയിലുള്ള മരങ്ങൾ മുറി ച്ചു മാറ്റണമെന്നതാണ് യാത്രക്കാരുടെ അടിയന്തരാവശ്യമായിരിക്കുന്നത്. പല സ്ഥലങ്ങളിലും ഭുർബലമായ വ്യക്ഷങ്ങൾ തഴെ വൈദ്യുതി ലൈനുകളും വ്യാപാര സ്ഥാപന ങ്ങളും വീടുകളും സ്ഥിതിചെയ്യുന്നു.