മരങ്ങാട്ടുപിള്ളി: അപേക്ഷനല്‍കി അരമണിക്കൂറിനുള്ളില്‍ വിവാഹസര്‍ട്ടിഫിക്കറ്റ് നല്കി പഞ്ചായത്ത്. മരങ്ങാട്ടുപിള്ളി പഞ്ചായത്താണ് ഈ മാതൃകാപ്രവര്‍ത്തനം നടത്തിയത്.
സര്‍ട്ടിഫിക്കറ്റുകള്‍ക്കായി ഓഫീസുകള്‍ കയറിയിറങ്ങി ചെരുപ്പ് തേഞ്ഞുവെന്ന പതിവ് പരാതിക്ക് പ്രസക്തിയില്ലെന്ന പ്രഖ്യാപനവുമായാണ് മരങ്ങാട്ടുപിള്ളിയുടെ ഈ പ്രവര്‍ത്തനം.
വിവാഹദിവസം തന്നെ സര്‍ട്ടിഫിക്കറ്റ് നല്കിയെന്നതും മറ്റൊരു പ്രത്യേകതയായി. ഇന്നലെ മണ്ണയ്ക്കനാട് സെന്റ് സെബാസ്റ്റ്യന്‍സ് ഇടവകയില്‍ വിവാഹിതരായ ദമ്പതികള്‍ക്കാണ് പഞ്ചായത്തിന്റെ അതിവേഗം പദ്ധതി നേട്ടമായത്.
ജിജി-അല്‍ഫോന്‍സാ ദമ്പതികളാണ് ഇന്നലെ വിവാഹത്തിന് ശേഷം വൈകുന്നേരം 3.30ന് അപേക്ഷ സമര്‍പ്പിച്ചത്. നാലിന് രജിസ്ട്രേഷന് പൂര്‍ത്തീകരിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തു.
ഐഎല്‍ജിഎംഎസ് വെബ്സൈറ്റിലൂടെ ഇ ഗവേണ്‍സ് സാധ്യതകള്‍ പ്രയോജനപ്പെടുത്തിയാണ് പഞ്ചായത്തിന്റെ ഈ മുന്നേറ്റം.