ഹരിപ്പാട്: ആശുപത്രിയിലെ സീലിംഗ് അടര്‍ന്നുവീണു. വന്‍ദുരന്തം ഒഴിവായി. കഴിഞ്ഞദിവസം രാത്രിയിലാണ് ആശുപത്രിയിലെ സീലിംഗ് നിലം പതിച്ചത്.
വീയപുരം കുടുംബാരോഗ്യ കേന്ദ്രത്തിലെ സീലിംഗാണ് അടർന്നു വീണത്. രോഗികളുടെ കാത്തിരിപ്പു കേന്ദ്രത്തിലെ കസേരയിലേക്ക് വീണ സീലിംഗിനോടൊപ്പം ചത്തമരപ്പട്ടിയും, മരച്ചില്ലകളുമുണ്ടായിരുന്നു.
രാത്രിയിലായതിനാല്‍ വന്‍ദുരന്തമാണ് ഒഴിവായത്. ദിവസങ്ങള്‍ക്ക് മുമ്പേ ആശുപത്രിയില്‍ ദുര്‍ഗന്ധം വമിക്കുന്നതായി ജീവനക്കാര്‍ പരാതിപ്പെട്ടിരുന്നു.
സീലിംഗിനുള്ളില്‍ നിന്നുമാണ് ദുര്‍ഗന്ധം വമിക്കുന്നതെന്ന് മനസിലാക്കിയ പഞ്ചായത്ത് ഭരണ സമിതി സീലിംഗ് അഴിച്ചുമാറ്റാന്‍ തീരുമാനിച്ചിരിക്കെയാണ് സീലിംഗ് നിലംപതിച്ചത്.
ചത്തമരപ്പെട്ടിയെ പഞ്ചായത്ത് അംഗം ജഗേഷ് എടുത്തുമാറ്റി. 60 ലക്ഷം രൂപക്ക് പണികഴിപ്പിച്ച കെട്ടിടത്തിന്റെ മേല്‍ക്കൂര കോണ്‍ക്രീറ്റ് ചെയ്യണമെന്ന് വ്യവസ്ഥയുണ്ടായിട്ടും കരാറുകാരന് കോണ്‍ക്രീറ്റ് ചെയ്യാതെ കെട്ടിടം പണി പൂര്ത്തീകരിക്കുകയായിരുന്നെന്നാണ് ആക്ഷേപം.
പഞ്ചായത്ത് പ്രസിഡന്റ് ഷീജ സുരേന്ദ്രന്, വൈസ്പ്രസിഡന്റ് പി.എ. ഷാനവാസ്, ആരോഗ്യവിദ്യാഭ്യാസ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്മാന് രഞ്ജിനി ചന്ദ്രന്, മെഡിക്കല്‍ ഓഫീസര്‍ മുഹമ്മദ് ഇജാസ് ഖാന് എന്നിവരുടെ നേതൃത്വത്തില്‍ സീലിംഗ് പുനസ്ഥാപിച്ചു.