ചേർത്തല: ടൂറിസത്തിന്റെ മറവിൽ കടലോരം പിടിച്ചെടുക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ. മാരാരിക്കുളം ബീച്ച് നവീകരണത്തിന്റെ ഭാഗമായി ചെത്തി കാറ്റാടി കടപ്പുറത്ത് മത്സ്യത്തൊഴിലാളികളുടെ തൊഴിലുപകരണങ്ങൾ കയറ്റിവയ്ക്കുകയും മത്സ്യം ഉണക്കുകയും ചെയ്യുന്ന കടൽത്തീരം കൈയേറി നിർമാണം നടത്താനുള്ള നീക്കം ഉപേക്ഷിക്കണം.
ഇതുമൂലം മത്സ്യത്തൊഴിലാളികളുടെ തൊഴിലിടം നഷ്ടമാകും. തൊഴിലുപകരണങ്ങൾ സംരക്ഷിക്കാനുള്ള ഹാർബർ നിർമാണം പൂർത്തീകരിക്കാത്ത അധികാരികൾ നിലവിലുള്ള കടൽത്തീരം കൈയേറി മത്സ്യത്തൊഴിലാളികൾക്കു ബുദ്ധിമുട്ടുണ്ടാക്കാൻ ശ്രമിക്കുന്നത് പ്രതിഷേധാർഹമാണ്.
ഈ വിഷയത്തിൽ മത്സ്യത്തൊഴിലാളികളുടെ ആശങ്ക കളക്ടർ മനസിലാക്കണമെന്നും തൊഴിലാളികളുമായി ആശയം വിനിമയം നടത്തണമെന്നും സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ കാറ്റാടി മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.
യോഗത്തിൽ ഫ്രാൻസീസ് കാക്കരി അധ്യക്ഷത വഹിച്ചു. സിന്പോച്ചൻ വലിയവീട്ടിൽ, ആന്റണി പുത്തൻപുരയ്ക്കൽ, ജോസി കാരക്കാട് എന്നിവർ പ്രസംഗിച്ചു