മാരത്തോണ്‍ റീലോഡഡ്! ആ വനിത വീണ്ടുമോടി തടസങ്ങളില്ലാതെ; കാതറിന്‍ സ്വിറ്റ്‌സര്‍ ചരിത്രത്തിന്റെ ഭാഗമായതിങ്ങനെ

18switzer-web-master768ബോസ്റ്റണ്‍ മാരത്തോണ്‍ ഓടി പൂര്‍ത്തിയാക്കിയ സ്ത്രീയാണ് കാതറീന്‍ സ്വിറ്റ്സര്‍. അതിലെന്താണിത്ര പ്രത്യേകത എന്നല്ലേ. കാരണം അക്കാലത്ത് സ്ത്രീകള്‍ക്ക് ബോസ്റ്റണ്‍ മാരത്തോണില്‍ പങ്കെടുക്കാന്‍ അനുവാദമില്ലായിരുന്നു. പിന്നീട് എഴുപതാം വയസ്സില്‍, അമ്പതു വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും കാതറിന്‍ മാരത്തോണ്‍ ഓടിപ്പൂര്‍ത്തിയാക്കി. അന്ന് ഓടുമ്പോള്‍ ലിപ്സ്റ്റിക്കും കമ്മലുകളും അണിഞ്ഞിരുന്നു, അവയൊന്നും പാടില്ലെന്ന് കൂടെ ഓടിയവര്‍ പറഞ്ഞുകൊണ്ടിരുന്നു. ഫിനിഷിങ് പോയിന്റില്‍ എത്തും മുമ്പ് റെയ്സ് ഡയറക്ടര്‍ ജോക്ക് ടെമ്പിള്‍ ശാരീരികമായി കാതറീനെ പിടിച്ചുനിര്‍ത്താന്‍ നോക്കുകയായിരുന്നു. റണ്ണിങ് നമ്പര്‍ തിരിച്ചുനല്‍കണമെന്ന് അലറിവിളിക്കുകയും ചെയ്തിരുന്നു.

170417163425-kathrine-switzer-boston-marathon-finish-0417-exlarge-169

അപ്പോള്‍, കാതറീന്റെ കൂട്ടുകാരന്‍ അയാളില്‍ നിന്നും അവളെ വേര്‍പെടുത്തുകയും കാതറീന്‍ ഓടി ഫിനിഷ് ചെയ്യുകയും ചെയ്തു. എന്നാല്‍, കാതറീനെ അയോഗ്യയായി പ്രഖ്യാപിച്ചു. ബോസ്റ്റണ്‍ മാരത്തോണില്‍ പങ്കെടുത്ത ആദ്യത്തെ സ്ത്രീയാണ് കാതറീന്‍. എന്‍ട്രി നമ്പര്‍ 261 ലാണ് കാതറീന്‍ ഓടിയത്. ഒരു സ്ത്രീക്ക് പൂര്‍ത്തിയാക്കാന്‍ കഴിയാത്തതാണ് മാരത്തോണ്‍ എന്ന തെറ്റിദ്ധാരണയെയാണ് കാതറീന്‍ അക്കാലത്ത് തിരുത്തിയത്. കഴിഞ്ഞ നാല്‍പ്പത്തിയാറു വര്‍ഷങ്ങള്‍ക്കിടയില്‍ ഓടിയ ഏറ്റവും വേഗതയുള്ള മാരത്തോണായിരുന്നു ഇതെന്നാണ് തന്റെ എഴുപതാം വയസിലെ ഓട്ടത്തെക്കുറിച്ച് കാതറിന്‍ പറഞ്ഞത്. ഒരു വീട്ടമ്മ ഒരിക്കലും ഒരു മാരത്തോണും ഓടിയിട്ടില്ല എന്ന് അവരെ പറഞ്ഞു പഠിപ്പിച്ച കോച്ചിനുള്ള മറുപടി പോലെയാണ് ആ വാക്ക് ലോകം വീക്ഷിച്ചത്.

kathrine-switzer

കെ വി സ്വിറ്റ്സര്‍ എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്തുകൊണ്ട് അവര്‍ 1967ല്‍ നടത്തിയ പരീക്ഷണം ലോക കായികവേദിയെ ഇളക്കി മറിക്കുകയായിരുന്നു. ഓട്ടത്തിന്റെ ആദ്യത്തെ രണ്ട് മണിക്കൂര്‍ പിന്നിടുന്നതുവരെ അവര്‍ സ്ത്രീയാണെന്ന് ആരും തിരിച്ചറിഞ്ഞതുമില്ല. എന്നാല്‍ അപ്പോള്‍ അവര്‍ സ്ത്രീയാണെന്ന് തിരിച്ചറിയുകയും മത്സരം നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥരില്‍ ഒരാളായിരുന്ന ജാക് സെമ്പിള്‍ ഓട്ടത്തെ അനുഗമിച്ചുകൊണ്ടിരുന്ന വാഹനത്തില്‍ നിന്നും വെളിയിലെത്തി അവരെ ബലം പ്രയോഗിച്ച് നീക്കം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു. ബോസ്റ്റണ്‍ മാരത്തോണില്‍ ഒരു വനിതയോട് ചെയ്യുന്ന ഈ അതിക്രമത്തിന്റെ ചിത്രങ്ങള്‍ ലോക മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെടുകയും അത് വനിത കായിക താരങ്ങള്‍ക്ക് വലിയ ഉത്തേജനമായി മാറുകയും ചെയ്തു. ‘അത് എല്ലാത്തിനെയും മാറ്റിമറിച്ചു. അത് എന്റെ ജീവിതത്തെയും മാറ്റിമറിച്ചു.

അതോടൊപ്പം ലോകത്തുള്ള ദശലക്ഷക്കണക്കിന് വനിത കായികതാരങ്ങളുടെയും. സ്വിറ്റസര്‍ പറയുന്നു.1967ലെ ഓട്ടത്തില്‍ അവരെ അയോഗ്യയാക്കി. മാത്രമല്ല, ചില മാധ്യമപ്രവര്‍ത്തകര്‍ ലക്ഷ്യത്തിന്റെ അവസാനവരയിലെത്തി അവരോട് യഥാര്‍ത്ഥ സ്ത്രീകള്‍ ഓടില്ല എന്ന് ആക്രോശിക്കുകയും ചെയ്തു. തുടര്‍ന്ന് ലോക അത്‌ലറ്റിക് ഫെഡറേഷനും അവര്‍ക്ക് വിലക്ക് കല്‍പിച്ചു. അതോടെ അവര്‍ക്ക് അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കാതെയായി. പക്ഷെ പിന്മാറാന്‍ സ്വിറ്റ്‌സര്‍ തയ്യാറായിരുന്നില്ല. കാനഡയില്‍ സ്വന്തമായി ഒരു ക്ലബ് അവര്‍ സ്ഥാപിച്ചു. ഭാരങ്ങള്‍ ഒഴിവാക്കുന്ന കഴുതകളെ പോലെ, തങ്ങള്‍ ഓടിക്കൊണ്ടേയിരുന്നു എന്നാണ് ക്ലബ്ബിനെ കുറിച്ച് അവര്‍ വിശേഷിപ്പിച്ചത്. ക്ലബ്ബ് പിന്നീട് സ്വന്തമായി മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ തുടങ്ങി. പതുക്കെ പതുക്കെ അവര്‍ക്ക് ധനസഹായം ലഭിക്കാനും. ആ സംഘാടനം 27 രാജ്യങ്ങളില്‍ നിന്നുള്ള ദശലക്ഷക്കണക്കിന് വനിതകളുടെ ഓട്ടമത്സരങ്ങളിലേക്ക് വളര്‍ന്നു. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് ബോധ്യപ്പെടുന്ന രീതിയിലേക്ക്. അങ്ങനെ ഒളിമ്പിക് മത്സരങ്ങളില്‍ വനിത മാരത്തോണ്‍ മത്സരങ്ങള്‍ ഉള്‍പ്പെടുത്തപ്പെട്ടു എന്ന് അവരിന്ന് ആവേശം കൊള്ളുന്നു.

Related posts