ചില മനുഷ്യര്‍ വളരെ വ്യത്യസ്തരായിരിക്കും. അവരുടെ ചെയ്തികളും നേട്ടങ്ങളും നമ്മളെ അമ്പരപ്പിക്കും. അത്തരത്തില്‍ തികച്ചും വ്യത്യസ്തനായി ഗിന്നസ് റിക്കാര്‍ഡില്‍ ഇടംപിടിക്കാനൊരുങ്ങുന്ന ഒരാളുടെ കാര്യമാണിത്.
ടൊറന്റോ നിവാസിയായ ബെന്‍ പോബ്ജോയിയെ കുറിച്ചാണ് പറയാനുള്ളത്. ഇദ്ദേഹം ഒരു ദീര്‍ഘദൂര ഓട്ടക്കാരനാണ്. എന്നാല്‍ സാധാരണ ഓട്ടക്കാരില്‍ നിന്നും വ്യത്യസ്തപ്പെട്ട ഒരുകാര്യം അദ്ദേഹം കഴിഞ്ഞവര്‍ഷം ചെയ്യുകയുണ്ടായി.
2023 ഇദ്ദേഹം 242 മാരത്തണുകളില്‍ പങ്കെടുത്തു.ആഫ്രിക്കയിലെ ചുട്ടുപൊള്ളുന്ന ചൂട് മുതല്‍ അന്റാര്‍ട്ടിക്കയിലെ മഞ്ഞുമൂടിയ കാലാവസ്ഥയില്വരെ ഇദ്ദേഹം ഓടിയിട്ടുണ്ട്.
239 മാരത്തണുകളില്‍ പങ്കെടുത്ത ലാറി മാക്കന്റെ പേരിലുള്ള ലോക റിക്കാര്‍ഡ് ആണ് അദ്ദേഹം തകര്‍ത്തത്. എന്നാല്‍ ഇക്കാര്യം ഗിന്നസ് അധികൃതര്‍ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. ബെന്‍ ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡിലേക്ക് അപേക്ഷിച്ചു കാത്തിരിക്കുകയാണ്.
എന്തായാലും നെറ്റിസണ് ബെന്നിന്റെ നേട്ടത്തില്‍ കൈയടിക്കുകയാണ്. “വേറിട്ട പ്രതിഭ’ എന്നാണൊരാള്‍ കുറിച്ചത്.