മറയൂർ: മദ്യപിച്ചെത്തിയ കൗമാരക്കാരൻ പാലത്തിൽനിന്നും താഴെവീണു. സമീപവാസികൾ രക്ഷപ്പെടുത്തി കരക്കെത്തിച്ചു. കൂട്ടത്തിലുണ്ടായിരുന്ന മറ്റൊരു കൗമാരക്കാരൻ ഓടി രക്ഷപ്പെട്ടു. കാന്തല്ലൂർ പഞ്ചായത്തിലെ കോവിൽക്കടവ് ദെണ്ഡുകൊന്പ് പാലത്തിൽനിന്നുമാണ് പഞ്ചായത്തിലെ ഒരു ഗോത്രവർഗ കോളനിയിലെ കൗമാരക്കാരൻ വീണത്.
മദ്യപിച്ച് ബോധമില്ലാതെ നാട്ടുകാരേയും വഴിയാത്രികരേയും അസഭ്യം പറഞ്ഞെത്തിയ രണ്ടുപേരും കൈവരികളില്ലാത്ത പാലത്തിൽ കയറി നിയന്ത്രണംവിട്ട് ഒരാൾ വെള്ളത്തിലേക്കു വീഴുകയായിരുന്നു. പോലീസെത്തി കൗമാരക്കാരനെ കുടിയിലുള്ള വീട്ടിലെത്തിച്ചു.