മറയൂർ: പത്തുമാസം മുൻപ് 16-കാരിയുമായി കടന്ന യുവാവിനെ മറയൂർ പോലീസ് തമിഴ്നാട്ടിൽനിന്നും പിടികൂടി. കാന്തല്ലൂർ മിഷ്യൻവയൽ സ്വദേശി രാജൻ (23) ആണ് പിടിയിലായത്. പെണ്‍കുട്ടി ഇപ്പോൾ ആറുമാസം ഗർഭിണിയാണ്. തമിഴ്നാട്ടിൽ തിരുനെൽവേലി കരിവാളം വണ്ടാനല്ലൂരിൽ വാടകവീട്ടിൽ രണ്ടുപേരും താമസിച്ചുവരികയായിരുന്നു.
കഴിഞ്ഞ മേയ് ആറിന് പെണ്‍കുട്ടിയെ മിഷ്യൻവയലിൽനിന്നും കടത്തികൊണ്ടു പോവുകയായിരുന്നു. ബന്ധുക്കളുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചെങ്കിലും ഇവരെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്.
മൂന്നാർ ഡിവൈഎസ്പി സുനീഷ് ബാബുവിന്റെ നിർദേശപ്രകാരം മറയൂർ സിഐ വി.ആർ. ജഗദീഷ്, എസ്ഐ ജി. അജയകുമാർ, എഎസ്ഐ ടി.പി. ജോളി, ടി.എം. അബ്ബാസ്, ജോളി ജോസഫ്, ആൻസി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ദേവികുളം കോടതിയിൽ ഹാജരാക്കി.