വീട് വൃത്തിയാക്കുന്പോഴും പുതിയ കെട്ടിടങ്ങൾ പണിയാൻ കുഴിയെടുക്കുന്പോഴുമൊക്കെ പല പുരാവസ്തുക്കളും ലഭിക്കാറുണ്ട്. അത്തരത്തിലൊരു പുരാവസ്തു ലഭിച്ചിരിക്കുകയാണ് ഇംഗ്ലണ്ടിൽ. ഇംഗ്ലണ്ടിലെ ഒരു പഴയ വീടിന് കാര്‍ പാര്‍ക്കിംഗ് പണിയാനായി കുഴിയെടുക്കുന്നതിനിടെ 1,800 വര്‍ഷത്തെ പഴക്കമുള്ള പുരാവസ്തു കണ്ടെടുത്തിരിക്കുകയാണ്.
നിര്‍മാണ തൊഴിലാളിയായ ഗ്രെഗ് ക്രാളി ഭൂമി കുഴിക്കുന്നതിനിടെ ഒരു മാര്‍ബിള്‍ തല കണ്ടു. ലിങ്കൺഷെയർ കൗണ്ടിയിലുള്ള 16 -ാം നൂറ്റാണ്ടില്‍ പണിത ഒരു പഴയ മാളികയായ ബർഗ്ലി ഹൗസിൽ പാർക്കിംഗ് സ്ഥലത്തിന്റെ നിർമ്മാണത്തിനിടെയാണ് ഗ്രെഗിനു പുരാവസ്തു കണ്ടുകിട്ടിയത്. മണ്ണില്‍ കുഴിച്ചിട്ട നിലയിലുള്ള ഒരു യുവതിയുടെ മാര്‍ബിള്‍ തലയായിരുന്നു അത്. അവിടെ നിന്നും കുറച്ച് മാറി കുഴിയെടുത്തപ്പോൾ തലയോടൊപ്പമുള്ള ചുമലിന്റെ ഭാഗങ്ങളുും കണ്ടെത്തി.
“മുഖം കൊത്തിയ ഒരു വലിയ കല്ലാണെന്ന് ഞാൻ ആദ്യം കരുതിയിരുന്നത്. അത് കണ്ടെപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടി. പിന്നീട് അത് കൈയിൽ എടുത്തു നോക്കിയപ്പോഴാണ് ഒരു പ്രതിമയുടെ തലയാണെന്ന് മനസിലായത്. അതിനുശേഷമുള്ള പരിശോധനയിൽ അതൊരു റോമൻ മാർബിൾ പ്രതിമയാണെന്ന് അറിഞ്ഞപ്പോൾ എനിക്ക് വിശ്വസിക്കാൻ സാധിച്ചില്ല. വളരെ പഴക്കമേറിയതും സവിശേഷവുമായ ഒന്ന് എന്റെ കൈയിൽ തന്നെ തടഞ്ഞതിൽ ഒരുപാട് അഭിമാനമുണ്ട്. അതിലേറെ സന്തോഷവും. എന്റെ എക്കാലത്തെയും മികച്ച കണ്ടെത്തലാണിത്’ എന്ന് ഗ്രെഗ് ക്രാളി പറഞ്ഞു. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.