വ്യാ​പാ​ര മേ​ഖ​ല​യി​ലെ പ്ര​ശ്‌​ന​ങ്ങ​ള്‍ ത​ദ്ദേ​ശ​സ്വ​യംഭ​ര​ണ ​മ​ന്ത്രി ച​ര്‍​ച്ച​യ്ക്കു ത​യാ​റാ​ക​ണം; രാ​ജു അ​പ്‌​സ​ര

പ​ത്ത​നം​തി​ട്ട: വ്യാ​പാ​ര ലൈ​സ​ന്‍​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള വി​ഷ​യ​ങ്ങ​ള്‍ ശാ​ശ്വ​ത​മാ​യി പ​രി​ഹ​രി​ക്കു​വാ​ന്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ന്ത്രി ച​ര്‍​ച്ച​യ്ക്കു ത​യാ​റാ​ക​ണ​മെ​ന്ന് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ജു അ​പ്‌​സ​ര ആ​വ​ശ്യ​പ്പെ​ട്ടു.

തൃ​ശൂ​ര്‍ രാ​മ​നി​ല​യ​ത്തി​ല്‍ ഏ​കോ​പ​ന സ​മി​തി ഭാ​ര​വാ​ഹി​ക​ള്‍​ക്ക് ന​ല്‍​കി​യ ഉ​റ​പ്പ് പാ​ലി​ക്കാ​തെ കെ ​സ്മാ​ര്‍​ട്ട് പോ​ലെ​യു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ചെ​റു​കി​ട ഇ​ട​ത്ത​രം വ്യാ​പാ​രി​ക​ളെ അ​ധി​ക ബാ​ധ്യ​ത​യി​ലേ​ക്ക് ത​ള്ളി​വി​ടു​ന്ന ന​ട​പ​ടി അ​ങ്ങേ​യ​റ്റം പ്ര​തി​ഷേ​ധാ​ര്‍​ഹ​മാ​ണെ​ന്നും രാ​ജു അ​പ്‌​സ​ര പ​റ​ഞ്ഞു.

ഈ ​വ​ര്‍​ഷ​ത്തെ വ്യാ​പാ​ര ലൈ​സ​ന്‍​സ് പു​തു​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി 30 വ​രെ നീ​ട്ടി ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ കെ ​സ്മാ​ര്‍​ട്ട് വ​ഴി അ​പേ​ക്ഷ ന​ല്‍​ക​ണ​മെ​ന്ന നി​ബ​ന്ധ​ന വ​ന്ന​തോ​ടു​കൂ​ടി കൂ​ടു​ത​ല്‍ ക​ര്‍​ക്ക​ശ​മാ​യ നി​ബ​ന്ധ​ന​ക​ള്‍ പാ​ലി​ക്കേ​ണ്ട​താ​യ അ​വ​സ്ഥ​യാ​ണു​ള്ള​ത്.

സെ​പ്റ്റം​ബ​ര്‍ മാ​സം വ​രെ​യു​ള്ള കെ​ട്ടി​ട നി​കു​തി​യും തൊ​ഴി​ല്‍ ക​ര​വും ഹ​രി​ത​ക​ര്‍​മ സേ​ന​യു​ടെ ഒ​രു വ​ര്‍​ഷ​ത്തെ ഫീ​സും അ​ട​ച്ചെ​ങ്കി​ല്‍ മാ​ത്ര​മേ ലൈ​സ​ന്‍​സ് പു​തു​ക്കി ന​ല്‍​കു എ​ന്ന പു​തി​യ നി​ല​പാ​ട് മൂ​ലം രൂ​ക്ഷ​മാ​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യാ​ണ് ചെ​റു​കി​ട വ്യാ​പാ​രി​ക​ള്‍​ക്ക് ഉ​ണ്ടാ​കു​ന്ന​ത്.

സ​ര്‍​ക്കാ​രി​ന്റെ വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ട​ങ്ങ​ളു​ടെ കെ​ട്ടി​ട നി​കു​തി സ​മ​യ ബ​ന്ധി​ത​മാ​യി ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ അ​ട​ക്കാ​ത്ത​തു​മൂ​ല​വും ആ​യ​ത് സൈ​റ്റി​ല്‍ അ​പ്‌​ഡേ​റ്റ് ചെ​യ്യാ​ത്ത​തു​മൂ​ല​വും അ​ത്ത​രം കെ​ട്ടി​ട​ങ്ങ​ളി​ല്‍ വ്യാ​പാ​രം ന​ട​ത്തു​ന്ന​വ​ര്‍​ക്ക് ലൈ​സ​ന്‍​സ് പു​തു​ക്കി ല​ഭി​ക്കാ​ത്ത അ​വ​സ്ഥ​യും ഉ​ണ്ട്.

യാ​തൊ​രു​വി​ധ മാ​ലി​ന്യ​വും ഇ​ല്ലാ​ത്ത സ്ഥാ​പ​ന​ങ്ങ​ള്‍ പോ​ലും, ഒ​രു വ​ര്‍​ഷ​ത്തേ​ക്ക് 1200 മു​ത​ല്‍ 2400 വ​രെ ഹ​രി​ത ക​ര്‍​മ സേ​ന​യു​ടെ യൂ​സ​ര്‍ ഫീ​യാ​യി മു​ന്‍​കൂ​ര്‍ ഒ​ടു​ക്ക​ണം. ഇ​ത്ത​രം വി​ഷ​യ​ങ്ങ​ള്‍ ച​ര്‍​ച്ച​യി​ലൂ​ടെ പ​രി​ഹ​രി​ക്കാ​മെ​ന്ന ഉ​റ​പ്പ് മ​ന്ത്രി ന​ല്‍​കി​യി​രു​ന്നു.

എ​ന്നാ​ല്‍ യാ​തൊ​രു ച​ര്‍​ച്ച​യു​മി​ല്ലാ​തെ​യാ​ണ് കെ ​സ്മാ​ര്‍​ട്ട് ഏ​ര്‍​പ്പെ​ടു​ത്തി ഇ​പ്പോ​ള്‍ വ്യാ​പാ​രി​ക​ളെ വ​ല​യ്ക്കു​ന്ന​ത്. കെ ​സ്മാ​ര്‍​ട്ടി​ന്‍റെ സൈ​റ്റി​ന്‍റെ ല​ഭ്യ​ത​യാ​ണ് മ​റ്റൊ​രു ഗു​രു​ത​ര വി​ഷ​യം. ഈ ​വി​ഷ​യ​ങ്ങ​ള്‍ എ​ല്ലാം മു​ന്‍​നി​ര്‍​ത്തി ലൈ​സ​ന്‍​സി​ന് അ​പേ​ക്ഷി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി സെ​പ്റ്റം​ബ​ര്‍ 30 വ​രെ നീ​ട്ടി ന​ല്‍​ക​ണ​മെ​ന്നും പ്ര​ശ്‌​ന​ങ്ങ​ള്‍ ച​ര്‍​ച്ച​യി​ലൂ​ടെ പ​രി​ഹ​രി​ക്കാ​ന്‍ അ​വ​സ​രം ഒ​രു​ക്ക​ണ​മെ​ന്നും ഏ​കോ​പ​ന സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment