കോട്ടയം: മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അമ്മ വെട്ടിപ്പരിക്കേൽപ്പിച്ചു. കോട്ടയം കുറിച്ചി ഒന്നാം വാർഡ് കൈനാട്ട് വാല പത്തിൽക്കവല ഭാഗത്ത് തൊണ്ണൂറിൽച്ചിറ വീട്ടിൽ രാജേഷിനെയാണ് അമ്മ ഓമന വെട്ടിപ്പരിക്കേൽപ്പിച്ചത്.
ബുധനാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. വെട്ടേറ്റ രാജേഷ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. രാജേഷ് മദ്യപിച്ച് വീട്ടിലെത്തി നിരന്തരം ബഹളമുണ്ടാക്കുകയും അമ്മയെ മർദിക്കുകയും ചെയ്തിരുന്നു.
ബുധനാഴ്ച വൈകിട്ടും വീട്ടിലെത്തിയ രാജേഷ് മദ്യപിച്ച് ബഹളമുണ്ടാക്കുകയും അമ്മയെ മർദിക്കുകയും ചെയ്തിരുന്നു. ഇതെത്തുടർന്നാണ് ഓമന രാജേഷിനെ വെട്ടിയതെന്നാണ് പോലീസ് പറയുന്നത്.
വെട്ടേറ്റ രാജേഷിനെ ഓടിക്കൂടിയ നാട്ടുകാരാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്.