തുറവൂർ: സിപിഎം കോസ്റ്റൽ ലോക്കൽ കമ്മറ്റി സെക്രട്ടറി പ്രശാന്തിനെ പട്ടണക്കാട് എസ്ഐ മർദിച്ചതായി പരാതി. കഴിഞ്ഞ ശനിയാഴ്ച രാവിലെയായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം.
അന്ധകാരനഴിയിൽ ഫിഷിംഗ് ഹാർബറിൽ പാസില്ലാതെ കയറാൻ ശ്രമിച്ച എൽസി സെക്രട്ടറിയെ പട്ടണക്കാട് എസ്ഐ തടഞ്ഞിരുന്നു. പാസ് ഇല്ലാത്തവർക്ക് പ്രവേശനം നൽകരുതെന്ന് ഉള്ള ഫിഷറീസ് വകുപ്പിന്റെയും കോസ്റ്റൽ പോലീസിന്റെയും കർശന നിർദേശത്തെത്തുടർന്നാണ് എസ്ഐ എൽസി സെക്രട്ടറിയെ തടഞ്ഞത്.
വൈകുന്നേരത്തോടെ എൽസി സെക്രട്ടറി ആശുപത്രിയിൽ അഡ്മിറ്റ് ആവുകയും പട്ടണക്കാട് എസ്ഐക്കെതിരെ പരാതി നൽകുകയും ചെയ്തു.
എസ്ഐ മാപ്പ് പറയണമെന്നാണ് പാർട്ടിയുടെ ആവശ്യം. എന്നാൽ കയ്യേറ്റമോ മറ്റു വാക്കു തർക്കമോ നടന്നിട്ടില്ലെന്നും പാസില്ലാതെ വന്ന അദ്ദേഹത്തെ പറഞ്ഞു വിടാൻ ശ്രമിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് എസ്ഐ യുടെ വിശദീകരണം.