അയ്മനം: കഞ്ചാവ് മാഫിയയെ ചോദ്യംചെയ്ത ഗൃഹനാഥന് ആക്രമിക്കപ്പെട്ടതോടെ ഒളശ വീണ്ടും ഭീതിയില്‍.ഒളശ വെള്ളിയാന്‍ റോബി ഏബ്രഹാമി(കുഞ്ഞുമോന്)നാണു പരിക്കേറ്റത്. തലയ്ക്കു പരിക്കേറ്റ റോബി ഏബ്രഹാം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഏറെനാളായി പള്ളിക്കവല, കോഴിപുഞ്ച, എനാദി, ഇല്ലത്തുകവല പ്രദേശങ്ങളില്‍ ലഹരി മാഫിയയുടെ അഴിഞ്ഞാട്ടമാണ്. രാത്രി കാലത്ത് യുവാക്കളുടെ സംഘം ബൈക്കുകളില്‍ പ്രദേശത്ത് വിഹരിക്കുകയാണ്. കോഴിപുഞ്ചയില് ലഹരിയെ ചൊല്ലി പരസ്പരം കലഹിച്ച യുവാക്കളെ ചോദ്യം ചെയ്തപ്പോഴാണ് ആക്രമിക്കപ്പെട്ടത്.
നേരത്തെ ഇല്ലത്തു കവലയ്ക്കുസമീപം രാത്രി വീടുകയറി ആക്രമിച്ചുവെങ്കിലും അധികൃതര്‍ നടപടിയെടുത്തില്ലെന്നു പരാതിയുണ്ട്.ലഹരിമരുന്ന് ലോബിയുമായി ബന്ധപ്പെട്ടവരാണ് ആക്രമണത്തിനു പിന്നില്ലെന്ന് ആരോപണമുണ്ട്.
അയ്മനം പഞ്ചായത്ത് അംഗങ്ങളായ അനു ശിവപ്രസാദ്, സുനിത അഭിഷേക് എന്നിവര്‍ റോബിയെ സന്ദര്‍ശിച്ചു. ഏറെനാളായി പ്രദേശത്ത് ലഹരി മാഫിയ സംഘം വിളയാടുന്നതായി പരാതിയുണ്ട്. പോലീസില്‍ പരാതി നല്കി.