കാട്ടാക്കട : ബാറിൽ എത്തിയ നാലംഗ സംഘം ബാറിലെ ജീവനക്കാരനെ മർദിക്കുകയും തലയ്ക്കടിക്കുകയും ചെയ്തു. ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് കാട്ടാക്കടയിലെ ബാറിലാണ് സംഭവം.മദ്യപിക്കാൻ എത്തിയവരിൽ ഒരാൾ ബാറിനുള്ളിൽ ഛർദിച്ചു .
ബാർ ജീവനക്കാരൻ ഇവിടെ വൃത്തിയാക്കുന്നതിനായി എത്തിയപ്പോൾ മദ്യപിക്കാൻ എത്തിയവരും ഇയാളും തമ്മിൽ തർക്കം ഉണ്ടായി. ഇതിനിടെ ഇവർ വിപിൻ എന്ന ജീവനക്കാരനെ മർദിക്കുകയും സ്റ്റീൽ വേസ്റ്റ് ബിൻ എടുത്ത് ജീവനക്കാരന്റെ തലയ്ക്കടിക്കുകയും ചെയ്തു . നാലംഗ സംഘം ബാറിൽ പരിഭ്രാന്തി പരത്തുകയും തടുക്കാൻ വന്നവരെ കൈയേറ്റം ചെയ്യുകയും ചെയ്തു.
വിവരം അറിഞ്ഞ് കാട്ടാക്കട പോലീസ് സ്ഥലത്തെത്തിയപ്പോൾ മൂന്ന് പേർ ഓടി രക്ഷപ്പെട്ടപ്പോൾ ഒരാൾ പിടിയിലായി. പിടിയിലായആൾക്ക് പ്രായപൂർത്തിയായിട്ടില്ല. പരിക്കേറ്റ വിപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നിൽ നിരവധി ക്രിമിനൽകേസുകളിൽ പ്രതികളാണെന്ന് പോലീസ് പറയുന്നു.