തൃക്കരിപ്പൂർ: യുഡിഎഫ് പോളിംഗ് ഏജന്റിനെ ബൂത്തിനകത്ത് മർദിച്ചതായി പരാതി.പിലിക്കോട് പഞ്ചായത്തിലെ വെള്ളച്ചാൽ ഗവ.മോഡൽ റസിഡൻഷ്യൽ സ്കൂളിലെ ബൂത്ത് നമ്പർ 127 ൽ നിന്നും മർദനമേറ്റ യുഡിഎഫ് പോളിംഗ് ഏജന്റും കേരള കോൺഗ്രസ് കാസർഗോഡ് ജില്ലാ സെക്രട്ടറിയുമായ ജെയിംസ് മാരൂരിനാണ് മർദനമേറ്റത്.
ഇദ്ദേഹത്തെ തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.യുഡിഎഫ് സ്ഥാനാർത്ഥി എം.പി. ജോസഫിനായി ഈ ബൂത്തിൽ ജെയിംസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. എൽഡിഎഫ് ബൂത്ത് ഏജന്റുമാർ തന്നെ മർദിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
യുഡിഎഫ് സ്ഥാനാർത്ഥി എം.പി. ജോസഫ്, ഡിസിസി വൈസ് പ്രസിഡന്റ് കെ.കെ. രാജേന്ദ്രൻ, മുസ്ലീം ലീഗ് മണ്ഡലം സെക്രട്ടറി എം.ടി.പി. കരീം എന്നിവർ ജെയിംസിനെ ആശുപത്രിയിൽ സന്ദർശിച്ചു.