പത്തനംതിട്ട: യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചവര്‍ക്കെതിരെ നടപടിയെടുത്തില്ലെന്ന് ആരോപിച്ച് അടൂരില്‍ പ്രതിഷേധം. അടൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.ജി. കണ്ണന്റെ നേതൃത്വത്തിലാണ് അടൂര്‍ പോലീസ് സ്റ്റേഷന് മുന്പില് പ്രതിഷേധം നടക്കുന്നത്.
നേരത്ത, അക്രമികള്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടൂരില്‍ റോഡ് ഉപരോധിച്ചിരുന്നു. ഇവരെ അറസ്റ്റ് ചെയ്ത് സ്റ്റേഷനില്‍ എത്തിച്ചപ്പോഴാണ് പ്രതിഷേധവുമായി യുഡിഎഫ് സ്ഥാനാര്‍ഥി നേരിട്ടെത്തിയത്.