സമയം കഴിഞ്ഞതിനാൽ മദ്യം നൽകിയില്ല; ബിവറേജസ് ജീവനക്കാരെ കല്ലുകൊണ്ട് ഇടിച്ച് പരിക്കേൽപ്പിച്ചു;  രണ്ടു യുവാക്കൾ പോലീസ് പിടിയിൽ

കോ​ട്ട​യം: ബി​വ​റേ​ജ​സ് ഔ​ട്ട് ‌‌ലെറ്റ് അ​ട​ച്ചുക​ഴി​ഞ്ഞ് മ​ദ്യം കൊ​ടു​ത്തില്ല. ജീ​വ​ന​ക്കാ​രെ ആ​ക്ര​മി​ച്ച കേ​സി​ൽ ര​ണ്ടു പേ​രെ ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. മു​ടി​യൂ​ർ​ക്ക​ര മാ​ലി​പ​റ​ന്പി​ൽ ര​ഞ്ജി​ത് (24), സം​ക്രാ​ന്തി ചെ​ട്ടി​യാ​ട​ത്ത് അ​രു​ണ്‍ എ​ന്ന സെ​ബി​ൻ (26) എ​ന്നി​വ​രെ​യാ​ണ് ഗാ​ന്ധി​ന​ഗ​ർ സി​ഐ അ​നൂ​പ് ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. ഇ​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു ചെ​യ്തു.

തി​ങ്ക​ളാ​ഴ്ച രാ​ത്രി 9.30ന് ​ഗാ​ന്ധി​ന​ഗ​ർ ബി​വ​റേ​ജസ് ഒൗട്ട്‌‌ലെ റ്റിൽ എ​ത്തി​യ ഇ​വ​ർ മ​ദ്യം ന​ല്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ സ​മ​യം ക​ഴി​ഞ്ഞ​തി​നാ​ൽ ജീ​വ​ന​ക്കാ​ർ മ​ദ്യം ന​ല്കാ​ൻ ത​യാ​റാ​യി​ല്ല. തു​ട​ർ​ന്ന് ക​ല്ലു​കൊ​ണ്ട് ആ​ക്ര​മി​ച്ചു​വെ​ന്നാ​ണ് പ​രാ​തി.

ഷോ​പ്പ് ഇ​ൻ​ചാ​ർ​ജ് അ​ജു ജോ​സ​ഫ്, ജീ​വ​ന​ക്കാ​രാ​യ അ​നൂ​പ്, അ​ന​ന്ദു എ​ന്നി​വ​ർ​ക്ക് ക​ല്ലി​നി​ടി​യേ​റ്റു. ജീ​വ​ന​ക്കാ​രെ ആ​ക്ര​മി​ച്ച​തി​നും ജോ​ലി​ക്ക് ത​ട​സം സൃ​ഷ്ടി​ച്ച​തി​നു​മാ​ണ് കേ​സ്.

Related posts