അമ്പലപ്പുഴ: പഞ്ചായത്ത് ഓഫീസിന് മുന്നിലെ തിരക്ക് നിയന്ത്രിക്കാൻ ശ്രമിച്ച ആരോഗ്യവകുപ്പ് ജീവനക്കാരനെ സിപിഎം നേതാവ് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന് ആക്ഷേപം . ഇന്നലെ വൈകുനേരം അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഓഫിസിന് മുന്നിലായിരുന്നു സംഭവം.
പഞ്ചായത്തിന്റെ അംഗീകാരം ഇല്ലാതെ പ്രവർത്തിക്കുന്ന ആയുർവേദ സ്ഥാപനത്തിന് ലൈസൻസിന് വേണ്ടിയുള്ള അപേക്ഷയുടെ നിയമാനുസൃത രേഖകൾ പരിശോധിക്കുന്നതിന്റെ കാലതാമസം നേരിടുന്നതിൽ പ്രകോപിതനായി പഞ്ചായത്ത് ഓഫീ സിലേക്ക് കടക്കാൻ ശ്രമിച്ച സിപിഎം പുറക്കാട് ലോക്കൽ കമ്മറ്റി അംഗത്തിനെ കോവിഡ് മാനദണ്ഡപ്രകാരമേ പ്രവേശിക്കാവുള്ളെന്ന നിർദേശം ജീവനക്കാരൻ നൽകിയതാണ് കയ്യേറ്റശ്രമത്തിന് കാരണമെന്ന് പറയപ്പെടുന്നു.
സംഭവം അറിഞ്ഞെത്തിയ പ്രസിഡന്റും സെക്രട്ടറിയും ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. ഇതു സംബന്ധിച്ച് മേൽ ഉദ്യോഗസ്ഥരുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്ന് ജീവനക്കാരൻ പറഞ്ഞു.