വെഞ്ഞാറമൂട്: ഭാര്യയെ മർദിച്ച ശേഷം യുവാവ് പിഞ്ചു കുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞു. യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു.
വെഞ്ഞാറമൂട് അമ്പലംമുക്കിൽ വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് സ്വദേശി മുരുകനാണ് വെഞ്ഞാറമൂട് പോലീസ് കസ്റ്റഡിയിലെടുത്തത്.
ഇന്നലെ രാത്രി ഒന്പതിനാണ് സംഭവം മദ്യപിച്ചെത്തിയ മുരുകൻ ഭാര്യയെ മർദിച്ച ശേഷം പിഞ്ചു കുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞുവെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്.
സംഭവം അറിഞ്ഞു സ്ഥലത്തെത്തിയ പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.കുഞ്ഞിനെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.
വെഞ്ഞാറമൂട് പോലീസ് ഇൻസ്പക്ടർ ഷൈജു നാഥിന്റെ നിർദേശപ്രകാരം വെഞ്ഞാറമൂട് എസ്.ഐ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.