തിരുവനന്തപുരം: മദ്യപാനം ചോദ്യം ചെയ്തതിന് വീട് അടിച്ചുതകര്‍ത്തു. തിരുവനന്തപുരം ധനുവച്ചപുരത്താണ് സംഭവം.
ധനുവച്ചപുരം സ്വദേശിനി താമരിയുടെ വീട്ടിലാണ് ആക്രമണം നടന്നത്. അടുത്തവീട്ടിലെ മദ്യപാനം ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് മദ്യപസംഘം പ്രകോപിതരായത്.
20 അംഗ സംഘം വീട്ടില്‍ അതിക്രമിച്ചെത്തി ആക്രമണം നടത്തുകയായിരുന്നു. സംഭവത്തില്‍ പരിക്കേറ്റ താമരിയും മരുമകള്‍ ഷീജയും ആശുപത്രിയില്‍ ചികിത്സയിലാണ്.