മതിലകം: കഞ്ചാവ് മാഫിയയുടെ ആക്രമണത്തിൽ മതിലകത്ത് ഡിവൈഎഫ്ഐ ഭാരവാഹിയുൾപ്പെടെ രണ്ടു പേർക്കു പരിക്കേറ്റ സംഭവത്തിൽ അഞ്ചുപേർക്കെതിരെ വധശ്രമത്തിനു കേസെടുത്തു. മതിലകം കിടുങ്ങിൽ ഇന്നലെ വൈകീട്ട് ആറോടെയാണ് ആക്രമണം ഉണ്ടായത്.
ഡിവൈഎഫ്ഐ മതിലകം വൈസ് പ്രസിഡന്റ് മൂക്കേനി ബാദുഷ (26), കിടുങ്ങ് യൂണിറ്റ് കമ്മിറ്റി അംഗം പൊന്നാംപടി ആഷിക്ക് (39) എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.
മേഖലയിൽ കഞ്ചാവ് മാഫിയയുടെ ശല്യത്തെ തുടർന്ന് തണലോരം റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ മതിലകം പോലീസിൽ പരാതി നൽകിയിരുന്നു. മേഖലയിലെ കടയിൽ സിഗരറ്റ് നൽകരുതെന്ന് അസോസിയേഷൻ ഭാരവാഹികൾ കടയുടമയോട് ആവശ്യപ്പെട്ടിരുന്നു.
ഇന്നലെ കടയിലെത്തിയ യുവാക്കൾ സിഗരറ്റ് ആവശ്യപ്പെട്ടെങ്കിലും കൊടുക്കില്ലെന്നു ഡിവൈഎഫ്ഐ പ്രവർത്തകർ പറഞ്ഞതോടെ കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ആഷിക്കിന്റെ വയറിനും ബാദുഷയുടെ ചെവിക്കും വലതു ഷോൾഡറിനും പരിക്കേറ്റു.
ഇരുവരും പെരിഞ്ഞനം കുറ്റിലക്കടവ് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ചികത്സയിലാണ്. സംഭവമറിഞ്ഞ് മതിലകം എസ്എച്ച്ഒഎ അനന്തകൃഷ്ണന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ പോലീസിനു നേരെ കഞ്ചാവ് മാഫിയ അസഭ്യം പറഞ്ഞതായും നാട്ടുകാർ പറയുന്നു.
ഇതേസമയം ആശുപത്രിയിൽ എത്തിയും കഞ്ചാവ് മാഫിയ പരിക്കേറ്റവരെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. പുറമേ നിന്നുള്ളവരും സ്വദേശികളുമായ കുറച്ചു യുവാക്കളാണ് മേഖലയിൽ സ്ഥിരമായി പ്രശ്നങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നതെന്നും മുന്പ് സംഘട്ടനങ്ങൾ ഉൾപ്പെടെയുള്ള സംഭവങ്ങൾ നടന്ന ിട്ടുണ്ടെന്നും പ്രദേശവാ സികൾ പറയുന്നു.
കഞ്ചാവ് മാഫിയക്കെതിരെ പോലീസ് കർശന നിയമ നടപടികൾ സ്വീകരിക്കണമെന്നും ഡിവൈ എഫ്ഐ പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ കുറ്റക്കാരെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും ഡിവൈഎഫ്ഐ മേഖലാ കമ്മറ്റി ആവശ്യപ്പെട്ടു.