സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​ക്ക് മ​ർ​ദ​നം;  പിന്നിൽ സിപിഎമ്മുകാരെന്ന്  കോൺഗ്രസ്

വൈ​പ്പി​ൻ: ഓ​ച്ച​ന്തു​രു​ത്ത് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ കോ​ണ്‍​ഗ്ര​സ്-​ഐ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​യും ഐ​എ​ൻ​ടി​യു​സി ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​വു​മാ​യ കെ.​എ​ച്ച്. അ​ബ്ബാ​സി​നെ ഒ​രു പ​റ്റം സി​പി​എം പ്ര​വ​ർ​ത്ത​ക​ർ മ​ർ​ദ്ദി​ച്ച​താ​യി ആ​രോ​പി​ച്ച് കോ​ണ്‍​ഗ്ര​സ്-​ഐ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പു​തു​വൈ​പ്പി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. പ​രി​ക്കേ​റ്റ അ​ബ്ബാ​സി​നെ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

ഷോ​ൾ​ഡ​റി​നും ത​ല​ക്കു​മാ​ണ് പ​രി​ക്കേ​റ്റി​രി​ക്കു​ന്ന​ത്. പോ​ളിം​ഗ് ന​ട​ന്ന സ്കൂ​ളി​നു മു​ന്നി​ലും പി​ന്നാ​ലെ എ​ത്തി തെ​ക്ക​ൻ​മാ​ലി​പ്പു​റ​ത്തും വ​ച്ചാ​ണ് മ​ർ​ദ്ദി​ച്ച​തെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​രോ​പ​ണം. സി​പി​എം പു​റ​ത്തു​നി​ന്നു കൊ​ണ്ടു​വ​ന്ന ഗു​ണ്ട​ക​ളാ​ണെ​ന്നും കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ക്കു​ന്നു.

പ്ര​തി​ക​ൾ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ പ്ര​ക്ഷോ​ഭം ക​ടു​പ്പി​ക്കു​മെ​ന്ന് മ​ണ്ഡ​ലം നേ​തൃ​ത്വം മു​ന്ന​റി​യി​പ്പ് ന​ൽ​കി. പ്ര​ക​ട​നം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​വൈ. സി​നോ​ജ്കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. നേ​താ​ക്ക​ളാ​യ കെ.​എ​ച്ച്. നൗ​ഷാ​ദ്, എ.​എ​സ്. ബെ​ന്നി, സ്വാ​തി​ഷ് സ​ത്യ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Related posts