ആറ്റിങ്ങൽ : എ.ബി.വി.പി പ്രവർത്തകന്റെയും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റിന്റെയും വീടുകൾ തകർത്തു. ഇന്നലെ രാത്രി 11 മണിയോടെ അവനവഞ്ചേരി കൈപ്പറ്റിമുക്കിൽ വിഷ്ണുവിലാസത്തിൽ മോഹനന്റെ വീടാണ് ആക്രമണത്തിൽ തകർന്നത്.
മോഹനന്റെ മകനും എ.ബി.വി.പി പ്രവർത്തകനുമായ ശ്യാം മോഹനും മാതാവ് രാഗിണിക്കും പരിക്കേറ്റു. അതിനുശേഷം ഇന്നു പുലർച്ചെ രണ്ടുമണിയോടെ കോരാണിയിൽ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വിനീഷിന്റെ വീട് അക്രമികൾ തകർത്തു. ആക്രമണത്തിൽ വീട്ടിലെ സാധന സാമഗ്രികളും വാഹനങ്ങളും തകർത്തു.
ആക്രമണം ഉണ്ടാവുമ്പോൾ വിനീഷിന്റെ അച്ഛനും അമ്മയും മാത്രമാണ് സ്ഥലത്ത് ഉണ്ടായിരുന്നത്. മുഖം മൂടി ധരിച്ച സംഘമാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തോന്നയ്ക്കൽ ബൈസ്കൂളിൽ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന തർക്കമാണ് ആക്രമണത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു.