വടകര : അഴിയൂരിൽ പതിനാറുകാരനു മർദനമേറ്റു. പനാട പള്ളിയിൽ നിന്ന് നിസ്കാരം കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്ന മാഷിദ് മുബാറക്കി (16)നാണ് മർദനമേറ്റത്്. യാതൊരു പ്രകോപനവുമില്ലാതെയാണ് മർദനം. വിവരമറിഞ്ഞ് പിതാവും നാട്ടുകാരും സ്ഥലത്തെത്തി മാഷിദിനെ മാഹി ഗവ: ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിരവധി കേസുകളിൽ പ്രതിയാണ് മാഷിദിനെ മർദിച്ച ആളെന്ന് നാട്ടുകാർ പറഞ്ഞു. ചോന്പാല പോലിസ് കേസ് റജിസ്റ്റർ ചെയ്തു. പ്രദേശത്തെ സാമൂഹികവിരുദ്ധ പ്രവർത്തനം അമർച്ച ചെയ്യാൻ പോലീസ് തയ്യാറകണമെന്ന് നാട്ടുകാരും റസിഡൻസ് അസോസിയേഷനും ആവശ്യപ്പെട്ടു.