മ​ദ്യ​പി​ക്കാ​ന്‍ അ​മ്മ പ​ണം ന​ല്‍​കി​യി​ല്ല; ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​ശേ​ഷം കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം; നാ​ടു​വി​ട്ട മ​ക​നെ പി​ന്നാ​ലെ​പോ​യി പൊ​ക്കി പോ​ലീ​സ്

മാ​വേ​ലി​ക്ക​ര: മ​ദ്യ​പി​ക്കാ​ന്‍ പ​ണം ന​ല്‍​കാ​ത്ത​തി​നെ തു​ട​ര്‍​ന്ന്  അമ്മയെ മ​ര്‍​ദി​ച്ച് അ​വ​ശ​യാ​ക്കി​യ കേ​സി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ല്‍. വെ​ട്ടി​യാ​ര്‍ വാ​ക്കേ​ലേ​ത്ത് വീ​ട്ടി​ല്‍ രാ​ജ​ന്‍ (48) ആ​ണ് കു​റ​ത്തി​കാ​ട് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ന​വം​ബ​ര്‍ 20നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വ​മു​ണ്ടാ​യ​ത്.

സം​ഭ​വ​ദി​വ​സം വെ​ട്ടി​യാ​റു​ള്ള വീ​ട്ടി​ല്‍ വ​ച്ച് അ​മ്മ ശാ​ന്ത​യോ​ട് മ​ദ്യ​പി​ക്കു​വാ​ന്‍ പ​ണം വേ​ണ​മെ​ന്ന് രാ​ജ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ത​രി​ല്ലെ​ന്ന് പ​റ​ഞ്ഞ​പ്പോ​ള്‍ പ്ര​കോ​പി​ത​നാ​യ രാ​ജ​ന്‍ അ​മ്മ​യെ അ​ടി​ക്കു​ക​യും തൊ​ഴി​ക്കു​ക​യും ചെ​യ്തു. ക​ഴു​ത്തി​നു കു​ത്തി​പ്പി​ടി​ച്ച് ശ്വാ​സം മു​ട്ടി​ച്ച് അ​വ​ശ​യാ​ക്കി​യ ശേ​ഷം ക​ട​ന്നു ക​ള​ഞ്ഞു.

രാ​ജ​ന്‍ ഇ​തി​ന് മു​ന്‍​പും മാ​താ​പി​താ​ക്ക​ളെ ഉ​പ​ദ്ര​വി​ച്ചി​ട്ടു​ണ്ടെ​ന്നും ത​ങ്ങ​ള്‍ ഇ​ട​പെ​ട്ടാ​ണ് ഇ​യാ​ളെ പി​ന്തി​രി​പ്പി​ച്ചി​രു​ന്ന​തെ​ന്നും നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. അ​മ്മ ശാ​ന്ത​യു​ടെ പ​രാ​തി​യി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​വേ ഇ​യാ​ള്‍ ഒ​ളി​വി​ല്‍ പോ​കു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് ഇ​യാ​ളെ ഇ​ല​വും​തി​ട്ട​യി​ലു​ള്ള സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ല്‍ നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. രാ​ജ​നെ മാ​വേ​ലി​ക്ക​ര കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts

Leave a Comment