അമ്പലപ്പുഴ : മന്ത്രി സജി ചെറിയാന്റെ സുരക്ഷാജീവനക്കാരന് ആലപ്പുഴ മെഡിക്കല്‍ കോളജിലെ വനിത ഹൗസ് സര്‍ജ്ജനെ കൈയേറ്റം ചെയ്തതായി പരാതി.
സംഭവവുമായി ബന്ധപ്പെട്ട് സുരക്ഷാജീവനക്കാരന് വെണ്മണി കോടുകുളഞ്ഞി വലിയപറമ്പ്അനീഷ് കുമാറിനെതിരെ അമ്പലപ്പുഴ പോലീസ് കേസെടുത്തു. ശനിയാഴ്ച രാത്രി 11.30 ഓടെ ആശുപത്രിയിലെ 16 വാര്‍ഡിലായിരുന്നു സംഭവം.
അനീഷിന്റെ പിതാവ് ഇവിടെ ചികിത്സയിലായിരുന്നു. രാത്രി രോഗംമൂര്ച്ഛച്ചതോടെ മെഡിക്കല്‍ ഓഫീസര്‍ ഡോ. സുധീഷിന്റെ നേതൃത്വത്തില്‍ ഹൗസ് സര്ജൻ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ രോഗിയെ വാര്‍ഡിനോട് ചേര്‍ന്നുള്ള പുനര്‍ജ്ജനി മുറിയിലേക്ക് മാറ്റാന്‍ ശ്രമിച്ചു.
എന്നാല്‍ ഈ സമയം വാര്‍ഡില്‍ ഉണ്ടായിരുന്ന അനീഷ് കുമാര്‍ രോഗിയെ കിടത്തി കൊണ്ടുപോയ സ്ട്രക്ച്ചര്‍ തടഞ്ഞുനിര്‍ത്തി തട്ടിക്കയറുകയും വനിതാ ഹൗസ് സര്‍ജനെ കൈയേറ്റം ചെയ്യുകയുമായിരുന്നു എന്ന് പറയുന്നു അടിയന്തര വൈദ്യസഹായം നല്‍കിയെങ്കിലും രോഗി മരിച്ചു.
ചികിത്സാപ്പിഴവാണ് പിതാവ് മരിക്കാനിടയായതെന്ന് ആരോപിച്ച് അനിഷ് കുമാര്‍ മെഡിക്കലോഫീസർ ഉള്‍പ്പെടെയുള്ള ജീവനക്കാരോട് അപമര്യാദ യായി സംസാരിച്ചതായും പറയപ്പെടുന്നു.