വണ്ടിത്താവളം: ഏന്തൽപ്പാലത്ത് എസ്എഫ്ഐ വിദ്യാർത്ഥികളെ സംഘം ചേർന്ന മർദ്ദിച്ച കേസ്സിൽ യുവ ജനതാദൾ പ്രവർത്തകരായ അഞ്ചുപേരെ മീനാക്ഷിപുരം പോലീസ് അറസ്റ്റ് പെരുമാട്ടി കല്ലന്തോട് ആറുമുഖന്റെ മകൻ അശ്വിൻ 19, സഹോദരൻ അജിത്ത് (22) ,അഞ്ചുവെള്ളക്കാട് ശിവന്റെ മകൻ ഷിജു (22), വേ ന്പ്ര രാജശേഖരന്റെ മകൻ രാജേഷ് (23), കന്നിമാരി പൂളമട സുന്ദരന്റെ മകൻ സുലേഷ് (22) എന്നിവരാണ് അറസ്റ്റിലായത്.
ചിറ്റൂർ സ്വദേശികളായ കിരണ്‍, ദിനനാഥൻ എന്നിവർക്കാണ് മർദനമേറ്റത്. കിരണിന്റെ തലയിലുള്ള പരിക്ക് സാരമുള്ളതാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 11 ന് ഏന്തൽപ്പാലത്തിന് സമീപം ചെന്പൻപൊറ്റയിൽ വെച്ചാണ് എസ് എസ്.ഐ വിദ്യാർത്ഥികളായ രണ്ടു പേരെ മർദ്ദിച്ച സംഭവം നടന്നത്.
മുൻ വൈരാഗ്യമാണ് മ ർദ്ദനത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. കിരണ്‍ ഇപ്പോഴും ജില്ലാ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണുള്ളത്.