പേരൂർക്കട: മാല മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച രണ്ടംഗ സംഘത്തെ പേരൂർക്കട പോലീസ് അറസ്റ്റ് ചെയ്തു. അടുപ്പുകൂട്ടാൻ പാറ സ്വദേശി സച്ചുലാൽ (21), അഞ്ചുമുക്ക് വയൽ സ്വദേശി സിദ്ധാർഥ് (22) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ 15നായിരുന്നു കേസിനാസ്പദമായ സംഭവം.
മുട്ടട മരപ്പാലം സ്വദേശി അഭയ് (19) ആണ് ആക്രമണത്തിന് ഇരയായത്. യുവാവിനെ അക്രമിസംഘം മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് ഉപേക്ഷിച്ചു കടന്നു കളയുകയായിരുന്നു. യുവാവിന്റെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കസ്റ്റഡിയിലായത്.
കന്റോൺമെന്റ് എസി സുനീഷ് ബാബുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പേരൂർക്കട സിഐ വി. സൈജുനാഥ്, എസ്ഐമാരായ വി.സുനിൽ, സഞ്ചു ജോസഫ്, ജൂണിയർ എസ്ഐ ജയേഷ്, എഎസ്ഐമാരായ അനിക്കുട്ടൻ നായർ, സിപിഒമാരായ വിനോദ്, ഷംനാദ്, ബിനോയി, ശ്രീകാന്ത് എന്നിവർ ഉൾപ്പെട്ട സംഘം പിടികൂടിയ പ്രതികളെ കോടതിയിൽ ഹാജരാക്കി.