കൊച്ചി: വീട്ടുനായ കുരച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഹൈക്കോടതി ഡ്രൈവറെ ക്രൂരമായി മര്‍ദിച്ച നാലുപേര്‍ അറസ്റ്റില്‍. മര്‍ദനത്തില്‍ പരിക്കേറ്റ എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപം മുല്ലശേരി കനാല്‍ റോഡില്‍ വിനോദ്(53) അബോധാവസ്ഥയില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
പോസ്റ്റല്‍ അസിസ്റ്റന്റുമാരായ നാല് ഉത്തരേന്ത്യന്‍ സ്വദേശികളാണ് അറസ്റ്റിലായത്. ഇവരുടെ പേരുവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്.
നായയെ ആക്രമിച്ചത് ചോദ്യം ചെയ്ത വിനോദിനെ നാലുപേരും ചേര്‍ന്ന് ഏറെ നേരം കഴുത്തിന് കുത്തിപ്പിടിച്ചു. ഇതിനെത്തുടര്‍ന്ന് അദേഹം ബോധരഹിതനായി. തലച്ചോറിലേക്കുള്ള രക്തയോട്ടം നിലച്ചതിനെ തുടര്‍ന്ന് വിനോദ് അബോധാവസ്ഥയിലാണ്.