വൃദ്ധമാതാവിനെ ക്രൂരമായി മർദ്ദിച്ച ശേഷം കൈ തല്ലിയൊടിച്ചു;  സാരമായി പരിക്കേറ്റ ഓമന ആശുപത്രിയിൽ ; മകൻ വിജയനെ പോലീസ്അറസ്റ്റു ചെയ്തു

പാ​ങ്ങോ​ട്: വൃ​ദ്ധ​യാ​യ മാ​താ​വി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച മ​ക​നെ പാ​ങ്ങോ​ട് സി​ഐ യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. വെ​ഞ്ഞാ​റ​മൂ​ട് ആ​ല​ന്ത​റ പ്ലാ​വ​റ വീ​ട്ടി​ൽ വി​ജ​യ(50 )നെ​യാ​ണ് പാ​ങ്ങോ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ​തി​വാ​യി മ​ദ്യ​പി​ച്ച് വീ​ട്ടി​ലെ​ത്തു​ന്ന വി​ജ​യ​ൻ മാ​താ​വി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം പാ​ങ്ങോ​ട് ത​ണ്ണി ചാ​ലി​ൽ താ​മ​സി​ക്കു​ന്ന മാ​താ​വാ​യ ഓ​മ​ന​യെ അ​തി ക്രൂ​ര​മാ​യി മ​ർ​ദ്ദി​ക്കു​ക​യാ​യി​രു​ന്നു.

മ​ർ​ദ്ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ ഓ​മ​ന​യെ നാ​ട്ടു​കാ​ർ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പാ​ങ്ങോ​ട് ഗ​വ​ൺ​മെ​ൻ​റ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ ശേ​ഷം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഓ​മ​ന ഉ​പ​യോ​ഗി​ച്ചു​വ​ന്ന ഊ​ന്നു​വ​ടി പി​ടി​ച്ചു വാ​ങ്ങി​യാ​ണ് വി​ജ​യ​ൻ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച​ത്. മ​ർ​ദ്ദ​ന​ത്തി​ൽ വ​ല​തു​കൈ​യു​ടെ എ​ല്ല് പൊ​ട്ടി. ഊ​ന്നു​വ​ടി ഉ​പ​യോ​ഗി​ച്ച് ഓ​മ​ന​യു​ടെ ക​ഴു​ത്തി​ൽ അ​മ​ർ​ത്തി​യ​തി​നെ തു​ട​ർ​ന്ന് തൊ​ണ്ട​യി​ൽ ര​ക്തം കെ​ട്ടി​ക്കി​ട​ക്കു​ന്ന​താ​യി പാ​ങ്ങോ​ട് ഗ​വ​ൺ​മെ​ൻ​റ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

പാ​ങ്ങോ​ട് സിഐ .എ​ൻ സു​നീ​ഷ് ,എ​സ്ഐ .​കെ ര​വി​കു​മാ​ർ ,എഎ​സ്ഐ ​ബാ​ബു ,സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ മ​ഹേ​ഷ്, നി​സാ​ർ, എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വി​ജ​യ​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts