
കാട്ടാക്കട: പശുവിനെ കൊണ്ടുവന്ന വാഹനം തടഞ്ഞ് ഡ്രൈവറെ ആക്രമിച്ച് പരുക്കേൽപ്പിച്ച സംഭവത്തിൽ സൈനികനുൾപ്പടെ രണ്ടു പേരെ മാറനല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ കൊലക്കേസ് പ്രതിയുൾപ്പടെ മൂന്നുപേരുണ്ടെന്ന്എസ്ഐ എസ്.സന്തോഷ് കുമാർ പറഞ്ഞു.
വണ്ടിക്ക് സൈഡ് നൽകിയില്ലാരോപിച്ചാണ് മർദനം . കൊലകേസുകൾ ഉൾപ്പടെ നിരവധി കേസിൽ പ്രതിയായ ലാൽ ഉൾപ്പെടുന്ന സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.
അടിപിടിയുൾപ്പെടെ പത്തോളം കേസിൽ പ്രതിയായ ചെന്നിയോട് ദിലീപ് ഭവനിൽ പ്രദീപ്(വാവ,33)വെളിയംകോട് ചെങ്കല്ലൂർ കാർത്തിക ഭവനിൽ സൈനികനായ സജികുമാർ (30)എന്നിവരാണ് പിടിയിലായത്.
ലാലിനായുള്ള തിരച്ചിൽ നടക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ചെങ്കല്ലൂരിൽ വച്ചാണ് സംഘം ലോറി ഡ്രൈവറെ ആക്രമിച്ചത്.
പശുവുമായി വരികയായിരുന്ന ഗുഡ്സ് വാഹനം പ്രതികൾ സഞ്ചരിച്ച ബൈക്കിന് സൈഡ് നൽകിയില്ലെന്നാരോപിച്ച് വാഹനം തടഞ്ഞ് ചില്ല് തകർത്ത സംഘം ഡ്രൈവർ മച്ചേൽ സ്വദേശി ജോണിനെ(65) വാൾകൊണ്ട് വെട്ടി പരിക്കേൽപിച്ചിരുന്നു. വയറിന് നിസാരപരുക്കേറ്റ ഇയാൾ ചികിൽസയിലാണ്.