അഞ്ചല്‍ : അഞ്ചലില്‍ പോലീസിനെ ആക്രമിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. തടിക്കാട് മൈലോട്ട്കോണം നസീം മൻസിലിൽ നിസാമുദീൻ (40) നെയാണ് അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം വൈകുന്നേരത്തോടെ തടിക്കാട് ജുമാമസ്ജിദിന് സമീപമായിരുന്നു സംഭവം. മദ്യപിച്ച് അപകടകരമാം വിധം കാറോടിച്ച നിസാമുദീനെ നാട്ടുകാര്‍ തടഞ്ഞുവയ്ക്കുകയും പോലീസിനെ അറിയിക്കുകയും ചെയ്തിരുന്നു.
ഇതറിഞ്ഞ് എത്തിയ അഞ്ചല്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഹരീഷ്, സംഗീത് എന്നിവരേ ഇയാള്‍ കൈയേറ്റം ചെയ്യുകയായിരുന്നു.
വിവരമറിഞ്ഞ് അഞ്ചല്‍ എസ്എച്ച്ഒ സി.എല്‍ സുധീര്‍ എസ്ഐ പുഷ്പകുമാർ എന്നിവരുടെ നേതൃത്വത്തിൽ കൂടുതൽ പോലീസ് എത്തിയാണ് നിസാമുദീനെ കീഴ്പ്പെടുത്തിയശേഷം ആണ് കസ്റ്റഡിയില്‍ എടുത്തത്. പിന്നീട് ഇയാളെ വൈദ്യ പരിശോധനക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
കോടതിയില്‍ ഹാജരാക്കിയ പ്രതിയ്ക്ക് ജാമ്യം അനുവദിച്ചു. നിസാമുദീന്റെ ആക്രമണത്തില്‍ പരിക്കേറ്റ പോലീസുകാരെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.