പു​തു​ക്കാ​ട് കെഎ​സ്​ആ​ർടി​സി സ്റ്റാ​ൻഡിൽ ജീ​വ​ന​ക്കാ​ർ​ക്കു നേ​രെ ആ​ക്ര​മണം ;മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ

പു​തു​ക്കാ​ട്: കെ.​എ​സ്.​ആ​ർ.​ടി.​സി. സ്റ്റാ​ന്‍റി​ൽ അ​ധി​ക്ര​മി​ച്ച് ക​യ​റി ജീ​വ​ന​ക്കാ​രെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. വ​രാ​ക്ക​ര ചു​ക്കി​രി​ക്കു​ന്ന് സ്വ​ദേ​ശി കി​ഴ​ക്കു​മു​റി സു​ജി​ത്ത് (22), വ​ട്ട​ണാ​ത്ര സ്വ​ദേ​ശി മു​ല്ല​ക്ക​പ്പ​റ​ന്പി​ൽ സോ​ജി​ൻ (18), മ​ണ്ണം​പേ​ട്ട തെ​ക്കേ​ക്ക​ര സ്വ​ദേ​ശി ഐ​നി​ക്ക​ൽ നെന്മ​ണി​ക്ക​ര വീ​ട്ടി​ൽ റി​ജോ (20) എ​ന്നി​വ​രെ​യാ​ണ് പു​തു​ക്കാ​ട് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ 12-നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

ഡി​പ്പോ​യി​ലെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​ൻ സ​ഹ​ദേ​വ​ൻ(55), സൂ​പ്പ​ർ​വൈ​സ​ർ എം.​എ. ഷാ​ജി (55) എ​ന്നി​വ​രെ​യാ​ണ് സം​ഘം ആ​ക്ര​മി​ച്ച​ത്. മ​ദ്യ​പി​ച്ചെ​ത്തി​യ സം​ഘ​ത്തി​ലെ ഒ​രാ​ൾ​ക്ക് ബ​സി​ൽ ക​യ​റു​ന്ന​തി​ന് ബൈ​ക്ക് സ്റ്റാ​ന്‍റി​ന​ക​ത്തേ​ക്ക് ക​യ​റ്റി​യ​താ​ണ് പ്ര​ശ്ന​ത്തി​ന് കാ​ര​ണം. ഇ​ത് ചോ​ദ്യം​ചെ​യ്ത സ​ഹ​ദേ​വ​നെ സം​ഘം കൈ​യേ​റ്റം ചെ​യ്തു.

അ​ക്ര​മി​ക​ളെ ത​ട​യാ​ൻ ശ്ര​മി​ച്ച സൂ​പ്പ​ർ​വൈ​സ​റെ​യും സം​ഘം ആ​ക്ര​മി​ച്ചു. ഹെ​ൽ​മെ​റ്റു​കൊ​ണ്ടു​ള്ള അ​ടി​യേ​റ്റ് ഷാ​ജി​യു​ടെ മു​ഖ​ത്തും മൂ​ക്കി​നും പ​രി​ക്കേ​റ്റി​രു​ന്നു. പു​തു​ക്കാ​ട് എ​സ്​ഐ കെ.​എ​ൻ. സു​രേ​ഷ്, ജി.​എ​സ്.​സി.​പി.​ഒ. സ​ഫീ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​റ​സ്റ്റ്.

Related posts