ചാലക്കുടി: ശബരിമല യുവതി പ്രവേശനത്തിൽ പ്രതിഷേധിച്ച് സൗത്ത് ജംഗ്്ഷനിൽ കാർ തടഞ്ഞുനിർത്തി അഭിഭാഷക ദന്പതികളെ ആക്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റുചെയ്തു. പടിഞ്ഞാറെ ചാലക്കുടി മേലേത്തുകുന്നേൽ രഞ്ജിത്തി(36)നെയാണ് സിഐ ജെ. മാത്യു, എസ്ഐ വത്സകുമാർ എന്നിവർ ചേർന്ന് അറസ്റ്റുചെയ്തത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരുമണിയോടെ പോലീസ് സ്റ്റേഷൻ റോഡിൽവച്ച് അഭിഭാഷക ദന്പതിമാരായ ചാലക്കുടി പുത്തുപറന്പ് ഗോപുരൻ ജോസഫ്, ഭാര്യ മേരി കാതറിൻ എന്നിവരെയാണ് ആക്രമിച്ചത്. പോലീസ് 15 പേർക്കെതിരെ കേസെടുത്തിരുന്നു.