നെടുമങ്ങാട്: സഹോദരനെ കമ്പികൊണ്ട് ആക്രമിച്ച അനുജൻ ഉൾപ്പെടെ രണ്ടുപേർ പിടിയിൽ. ആനാട് വേങ്കവിള എസ്എസ് ഭവനിൽ സന്തോഷ്(41), ആനാട് വേട്ടംമ്പള്ളി തൊഴുകുമേൽ കിഴക്കുംകര പുത്തൻ വീട്ടിൽ ഷൈജു(25) എന്നിവരെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ ഒന്നിന് രാവിലെ 9.30നാണ് സംഭവം. ആനാട് വേങ്കവിള കുഴിവിള വീട്ടിൽ ബിജുവിനാണ് പരിക്കേറ്റത്
സന്തോഷും ബിജുവും സഹോദരങ്ങളാണ്. ബിജുവിന്റെ ബൈക്കിൽ സന്തോഷ് സഞ്ചരിച്ചിരുന്ന ടിപ്പർ ലോറി തട്ടിയതായി പോലീസ് പറഞ്ഞു. ഇതിനിടെ ബിജുവിന്റെ മൊബൈൽ ഫോൺ തറയിൽ വീണു പൊട്ടി. ഇത് ചോദിക്കാനെത്തിയ ബിജുവിനെ കമ്പികൊണ്ട് ഇരുവരും ചേർന്ന് ആക്രമിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
നെടുമങ്ങാട് ഇൻസ്പെക്ടർ എസ്.എസ്.സുരേഷ് കുമാർ, എസ്ഐമാരായ എസ്.എൽ.അനിൽ കുമാർ, സുനിൽ ഗോപി എന്നിവർ പിടികൂടിയ ഇവരെ കോടതിയിൽ ഹാജരാക്കി.</span>
</div>